29/04/2026
[fontresizer_tawhidurrahmandear_widget]

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

 പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

മുംബൈ: പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതനുസരിച്ച് പേടിഎം പെയ്‌മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും.

നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. എന്നാൽ, പേടിഎം ആപ്പ്‌ വഴിയുള്ള യു.പി.ഐ. ഇടപാടുകളെ ലൈസൻസ്‌ റദ്ദാക്കിയത്‌ ബാധിക്കില്ല. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ് കടുത്ത നടപടിക്ക് കാരണമായത്.

Also read: