12/06/2026
[fontresizer_tawhidurrahmandear_widget]

‘ആരോട് ചോദിച്ചിട്ടാണ് വാർത്ത നൽകുന്നത്?’; അതിജീവിതയെ ‘രതിജീവിത’ എന്ന് അധിക്ഷേപിച്ച് മാധ്യമപ്രവർത്തകരോട് തട്ടിക്കയറി അഡ്വ. ദീപ ജോസഫ്

 ‘ആരോട് ചോദിച്ചിട്ടാണ് വാർത്ത നൽകുന്നത്?’; അതിജീവിതയെ ‘രതിജീവിത’ എന്ന് അധിക്ഷേപിച്ച് മാധ്യമപ്രവർത്തകരോട് തട്ടിക്കയറി അഡ്വ. ദീപ ജോസഫ്

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് ഡൽഹി കേരള ഹൗസിൽ മാധ്യമപ്രവർത്തകരോട് ആക്രോശിക്കുകയും അതിജീവിതയെ വീണ്ടും അധിക്ഷേപിക്കുകയും ചെയ്തതായി റിപ്പോർട്ട്. കേരള ഹൗസിൽ മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ദീപ ജോസഫിന്റെ സന്ദർശനം തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്ന കൈരളി ചാനലിലെ വനിതാ മാധ്യമപ്രവർത്തകയോടാണ് ഇവർ ആദ്യം തട്ടിക്കയറിയത്. ആരോട് ചോദിച്ചിട്ടാണ് വാർത്ത നൽകുന്നതെന്ന് ആക്രോശിച്ചുകൊണ്ട് റിപ്പോർട്ടർക്ക് നേരെ വരികയും മൈക്ക് തട്ടിക്കളയാൻ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത റിപ്പോർട്ടർ ചാനൽ പ്രതിനിധിയോടും ഇവർ മോശം ഭാഷയിൽ സംസാരിച്ചു.

മാധ്യമപ്രവർത്തകരോട് കയർക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് ദീപ ജോസഫ് ആക്ഷേപിച്ചു. ഇത് തിരുത്താൻ ശ്രമിച്ചവരോട്, തന്റെ അനുവാദമില്ലാതെ വാർത്ത നൽകിയാൽ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈരളി, റിപ്പോർട്ടർ ചാനലുകളോട് മാത്രമാണ് തനിക്ക് പ്രശ്നമെന്നും ഇവർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ. ദീപ ജോസഫ്. ഈ കേസ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ദീപയെ, ഒരു വനിതാ അഭിഭാഷകയായിട്ടും എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നതെന്ന് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Also read: