10/06/2026
[fontresizer_tawhidurrahmandear_widget]

2000 രൂപ വാടക കുടിശ്ശിക തീർക്കാൻ ഭാര്യയെയും മകളെയും വീട്ടുടമയ്ക്ക് കാഴ്ചവെച്ചു; ഭർത്താവും വീട്ടുടമയും അറസ്റ്റിൽ

 2000 രൂപ വാടക കുടിശ്ശിക തീർക്കാൻ ഭാര്യയെയും മകളെയും വീട്ടുടമയ്ക്ക് കാഴ്ചവെച്ചു; ഭർത്താവും വീട്ടുടമയും അറസ്റ്റിൽ

ഗാന്ധിനഗർ: കേവലം 2000 രൂപയുടെ വാടക കുടിശ്ശിക തീർക്കുന്നതിനായി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് പീഡിപ്പിക്കാൻ വിട്ടുനൽകിയ ഭർത്താവും വീട്ടുടമസ്ഥനും ഗുജറാത്തിലെ മോർബിയിൽ അറസ്റ്റിലായി. ആറുമാസം മുൻപ് മോർബിയിലേക്ക് താമസം മാറിയ സുരേന്ദ്രനഗർ സ്വദേശികളായ കുടുംബമാണ് അതിക്രമത്തിന് ഇരയായത്.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാല് മാസത്തെ വാടക കുടിശ്ശികയായതോടെ, വീട്ടുടമയുടെ ആവശ്യപ്രകാരം ഭർത്താവ് ഭാര്യയെ പീഡനത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് 13 വയസ്സുകാരിയായ മകളെയും പീഡിപ്പിക്കാൻ ഭർത്താവ് അനുവാദം നൽകി. കുട്ടിയെ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റൊരാൾക്ക് കൈമാറുകയും ചെയ്തതോടെയാണ് പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെയും 55-കാരനായ വീട്ടുടമസ്ഥനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ വീട്ടുടമയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

Also read: