02/06/2026
[fontresizer_tawhidurrahmandear_widget]

മികച്ച വിദ്യാഭ്യാസം തേടി യുപിയിൽ നിന്ന് കണ്ണൂരിലേക്ക്; പൊതുവിദ്യാഭ്യാസ മികവിൽ അഞ്ചാം ക്ലാസുകാരനും കുടുംബവും

 മികച്ച വിദ്യാഭ്യാസം തേടി യുപിയിൽ നിന്ന് കണ്ണൂരിലേക്ക്; പൊതുവിദ്യാഭ്യാസ മികവിൽ അഞ്ചാം ക്ലാസുകാരനും കുടുംബവും

കണ്ണൂർ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മികവ് തേടി ഉത്തർപ്രദേശിൽ നിന്ന് ഒരു കുടുംബം കണ്ണൂരിലെത്തി. യുപിയിലെ ബസ്‌തി സ്വദേശികളായ മുഹമ്മദ് ശുഹൈബ് അൻസാരി- ഷാദ്‌മ ഹൈദർ ദമ്പതികളുടെ മകൻ മുഹമ്മദ് അയാൻ അൻസാരിയാണ് കേരളത്തിൽ പഠിക്കാനെത്തിയത്. പെരളശേരി എകെജി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസിലാണ് പത്തുവയസുകാരൻ പ്രവേശനം നേടിയത്.

യുപിയിലെ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരനായ മുഹമ്മദ് ശുഹൈബ്, ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗമാണ് മകന്റെ ഭാവിക്ക് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കേരളമാണ് മികച്ചതെന്ന് അഞ്ചാം ക്ലാസുകാരനായ അയാനും പറയുന്നു. മകന്റെ പഠനത്തിനായി മാതാവ് ഷാദ്‌മ ഹൈദറും അനിയനും അയാനൊപ്പം പെരളശേരിയിലുണ്ട്. അയാന് പിന്നാലെ കേരളത്തിലേക്ക് വരാൻ നിരവധി കുട്ടികൾ കാത്തിരിക്കുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയ്ക്കുള്ള വലിയൊരു അംഗീകാരമാവുകയാണ് ഈ ഉത്തർപ്രദേശ് കുടുംബത്തിന്റെ വരവ്.

Also read: