14/05/2026
[fontresizer_tawhidurrahmandear_widget]

ഇറാനിയൻ അംബാസഡർക്ക് വത്തിക്കാന്റെ പരമോന്നത നയതന്ത്ര ബഹുമതി; ആദരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

 ഇറാനിയൻ അംബാസഡർക്ക് വത്തിക്കാന്റെ പരമോന്നത നയതന്ത്ര ബഹുമതി; ആദരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹൊസൈൻ മൊഖ്‌താരിക്ക് വത്തിക്കാൻ്റെ പരമോന്നത നയതന്ത്ര ബഹുമതിയായ ‘ഓർഡർ ഓഫ് പയസ് IX’ സമ്മാനിച്ചു. ലിയോ പതിനാലാമൻ മാർപാപ്പയാണ് ഈ വിശിഷ്ട പദവി നൽകി അദേഹത്തെ ആദരിച്ചത്.

വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധം ദൃഢമാക്കുന്നതിനും ലോകസമാധാനത്തിനുമായി നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 1847-ൽ പയസ് ഒമ്പതാമൻ മാർപാപ്പ സ്ഥാപിച്ച ഈ ബഹുമതി, വത്തിക്കാൻ നൽകുന്ന ഏറ്റവും വലിയ നയതന്ത്ര ആദരവുകളിൽ ഒന്നാണ്.

ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ നീക്കങ്ങൾക്കെതിരെ ലിയോ പതിനാലാമൻ മാർപാപ്പ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് ആദരം എന്നത് ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് വത്തിക്കാൻ വക്താക്കൾ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ സമാധാന ചർച്ചകളിൽ ഇറാൻ നൽകുന്ന പിന്തുണയ്ക്കുള്ള അംഗീകാരം കൂടിയാണിത്.

Also read: