21/07/2026
[fontresizer_tawhidurrahmandear_widget]

പ്രിയദർശിനി രണ്ടാം ദിവസം; ഓർഡിനറിയിൽ യാത്ര ചെയ്ത് 10 ലക്ഷം സ്ത്രീകൾ

 പ്രിയദർശിനി രണ്ടാം ദിവസം; ഓർഡിനറിയിൽ യാത്ര ചെയ്ത് 10 ലക്ഷം സ്ത്രീകൾ

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് പത്ത് ലക്ഷത്തിലധികം സ്ത്രീകൾ ഓർഡിനയിൽ യാത്ര ചെയ്തുവെന്ന് റിപ്പോർട്ട്. ഉദ്ഘാടന ദിവസം എത്തിയതിലും കൂടുതൽ പേർ രണ്ടാം ദിവസം യാത്ര ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ 9 മണിക്ക് ശേഷമാണ് പദ്ധതി പൂർണമായി നടപ്പാക്കി തുടങ്ങിയത്. 7 ലക്ഷത്തിലധികം വനിതാ യാത്രക്കാർ ഉദ്ഘാടന ദിവസം ഓർഡിനറി ബസിൽ യാത്ര ചെയ്തിരുന്നു.

ആകെ 24 ലക്ഷം യാത്രക്കാരിൽ 17 ലക്ഷം പേരാണ് ഓർഡിനറി ബസിൽ യാത്ര ചെയ്തത്. അതിൽ 40-50 ശതമാനം വനിതകൾ ആയിരുന്നു. ഒന്നരക്കോടിയിലേറെ രൂപയുടെ സീറോ ടിക്കറ്റാണ് ഇന്നലെ നൽകിയത്. ഉദ്ഘാടന ദിവസമായതിനാൽ പാർട്ടി പ്രവർത്തകർ ഉൾപ്പെടെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇന്ന് യാത്ര ചെയ്ത സ്ത്രീകളുടെ കൃത്യമായ എണ്ണവും സീറോ ടിക്കറ്റിന്റെ തുകയും നാളെ ഗതാഗത മന്ത്രി സി.പി ജോൺ അറിയിക്കും.

Also read: