19/06/2026
[fontresizer_tawhidurrahmandear_widget]

അസമിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടം; 5 സൈനികർക്ക് ദാരുണാന്ത്യം

 അസമിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടം; 5 സൈനികർക്ക് ദാരുണാന്ത്യം

ദിസ്‌പൂർ: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 വിമാനം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് സൈനികർ ദാരുണമായി കൊല്ലപ്പെട്ടു. ലാൻഡിങ്ങിനിടെയാണ് വിമാനം തകർന്നുവീണതും തൊട്ടുപിന്നാലെ തീപിടിച്ചതുമെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിൽ നിന്നും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട സഹപൈലറ്റ് നിലവിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഉയരത്തിലുള്ള വ്യോമതാവളങ്ങളിലും കഠിനമായ ഉഷ്ണമേഖലാ കാലാവസ്ഥകളിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ശേഷിയുള്ള, വ്യോമസേനയുടെ ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് ഗതാഗത വിമാനമാണ് അന്റോനോവ് AN-32. 50 യാത്രക്കാരെയും 7.5 ടൺ ചരക്കും വഹിക്കാൻ ശേഷിയുള്ള ഈ വിമാനം ഇന്ത്യൻ വ്യോമസേനയുടെ “വർക്ക്‌ഹോഴ്‌സ്” ആയാണ് അറിയപ്പെടുന്നത്.

Also read: