22/07/2026
[fontresizer_tawhidurrahmandear_widget]

കരിപ്പൂർ സ്റ്റേഷനിലെ സ്വർണം മുക്കിയത് മുൻ എസ്എച്ച്ഒ; എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

 കരിപ്പൂർ സ്റ്റേഷനിലെ സ്വർണം മുക്കിയത് മുൻ എസ്എച്ച്ഒ; എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിന് പിന്നിൽ മുൻ എസ്എച്ച്ഒ ആണെന്ന് വ്യക്തമാക്കുന്ന എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടുപോയതെന്നാണ് റിപ്പോർട്ടിലുള്ളത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന, 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

2018-ന് മുൻപും ശേഷവുമുള്ള വിവിധ കാലയളവുകളിൽ സ്റ്റേഷനിൽ ലഭിച്ച സ്വർണമാണ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായത്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം ആദ്യമായി പുറത്തുവന്നത്. തുടർന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ സ്വർണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിൽ കരിപ്പൂർ പൊലീസിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.

Also read: