10/06/2026
[fontresizer_tawhidurrahmandear_widget]

‘പിഎസ്സി റാങ്കല്ല, പണവും സമുദായവുമാണ് പ്രധാനം’; 1.2 കോടി കോഴയെന്ന് ആക്ഷേപം, അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിലെ ഒന്നാമനും പുറത്ത്

 ‘പിഎസ്സി റാങ്കല്ല, പണവും സമുദായവുമാണ് പ്രധാനം’; 1.2 കോടി കോഴയെന്ന് ആക്ഷേപം, അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിലെ ഒന്നാമനും പുറത്ത്

ആലപ്പുഴ: സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഭിന്നശേഷി-പട്ടികജാതി സംവരണങ്ങൾ അട്ടിമറിക്കപ്പെടുന്നതായി പരാതി. പിഎസ്സി. 2023-ൽ പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രൊഫസർ-മലയാളം റാങ്ക് പട്ടികയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ചേർത്തല സ്വദേശി പി.എ ലവേഷിനാണ് യോഗ്യതയുണ്ടായിട്ടും താല്കാലിക നിയമനം പോലും ലഭിക്കാത്തത്. കാഴ്ചപരിമിതിയുള്ള പട്ടികജാതിക്കാരനായ ഇദ്ദേഹത്തിന് 10 വർഷത്തിലേറെ പ്രവർത്തിപരിചയവുമുണ്ട്.

എയ്ഡഡ് കോളേജുകളിൽ നാല് ശതമാനം ഭിന്നശേഷി സംവരണം നൽകണമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും മാനേജ്‌മെന്റുകൾ ഇത് പാലിക്കുന്നില്ല. പ്രബല സമുദായങ്ങളുടെ കോളേജുകളിൽ അഭിമുഖങ്ങളിൽ പങ്കെടുത്ത ലവേഷിനോട് ലക്ഷങ്ങളാണ് കോഴയായി ആവശ്യപ്പെട്ടത്. ഒരു കോളേജിൽ 1.2 കോടി രൂപ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് ലവേഷ് ആരോപിക്കുന്നു. എയ്ഡഡ് കോളേജുകളിൽ നിയമനം നടക്കുന്നത് പിഎസ്സി റാങ്കിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പണവും സമുദായവും നോക്കിയാണെന്നാണ് ആക്ഷേപം.

സാമ്പത്തിക പ്രതിസന്ധി മൂലം ഗസ്റ്റ് ലക്ചറർ ആകാൻ ശ്രമിച്ചെങ്കിലും അവിടെയും നിയമനം ലഭിച്ചില്ല. പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിൽ മുൻഗണന നൽകണമെന്ന കേരള സർവകലാശാലാ വിസിയുടെ നിർദേശവും ലവേഷിന് തുണയായില്ല. സംസ്ഥാനത്ത് പ്രതിവർഷം ആയിരക്കണക്കിന് താല്കാലിക അധ്യാപക നിയമനങ്ങൾ നടക്കുമ്പോഴും, സംവരണ മാനദണ്ഡങ്ങൾ പാലിക്കാത്തത് ലവേഷിനെപ്പോലുള്ള ഉദ്യോഗാർത്ഥികളുടെ ജീവിതാഭിലാഷങ്ങൾക്കാണ് തിരിച്ചടിയാകുന്നത്.

Also read: