22/07/2026
[fontresizer_tawhidurrahmandear_widget]

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗുണ്ട ‘ആട് ഷമീറും’ സംഘവും പിടിയിൽ; പൊലീസുകാരെ പന്നിപ്പടക്കം എറിഞ്ഞ് ആക്രമിച്ചു

 പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗുണ്ട ‘ആട് ഷമീറും’ സംഘവും പിടിയിൽ; പൊലീസുകാരെ പന്നിപ്പടക്കം എറിഞ്ഞ് ആക്രമിച്ചു

കോഴിക്കോട്: മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുപ്രസിദ്ധ ഗുണ്ട കാസർകോട് സ്വദേശി മുഹമ്മദ് ഷമീർ (ആട് ഷമീർ) ഉൾപ്പെടെ നാലംഗ സംഘം കോഴിക്കോട്ട് പിടിയിലായി. പെരുവയലിലെ വില്ലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പാലക്കാട് ഒറ്റപ്പാലത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് വളഞ്ഞുപിടികൂടിയത്. വിഷ്ണു സൽമാൻ, ജോമോൻ, ഡേവിഡ് അലക്‌സ് എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. ഇവരിൽ നിന്ന് രണ്ട് തോക്കുകൾ പൊലീസ് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാസംഘം പന്നിപ്പടക്കം എറിഞ്ഞ് ആക്രമണം നടത്തി. പരിക്കേറ്റ നാല് പൊലീസുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പിടിയിലായ ആട് ഷമീറിനെതിരെ പൊലീസിനെ ആക്രമിച്ചതുൾപ്പെടെ മുപ്പതോളം കേസുകളുണ്ട്.

കഴിഞ്ഞ ഡിസംബർ 6-നാണ് ജിദ്ദ നാഷനൽ ഹോസ്പിറ്റൽ, റയാൻ മെഡിക്കൽ ഗ്രൂപ്പ് എന്നിവയുടെ എംഡിയായ വി.പി മുഹമ്മദ് അലിയെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ചാലിശ്ശേരിയിൽ വെച്ച് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി 70 കോടി രൂപയാണ് ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത്. കോതകുറിശ്ശിയിലെ രഹസ്യത്താവളത്തിൽ എത്തിച്ചെങ്കിലും അക്രമിസംഘം മദ്യലഹരിയിലായതിനെ തുടർന്ന് മുഹമ്മദ് അലി രക്ഷപ്പെടുകയായിരുന്നു.

വ്യവസായ സ്ഥാപനങ്ങളുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യം മൂലം മുഹമ്മദ് അലിയുടെ പിതാവിന്റെ സഹോദരപുത്രൻ മലപ്പുറം പൂങ്ങോട് സ്വദേശി സിയാസ് (54) നൽകിയ ക്വട്ടേഷനായിരുന്നു ഇത്. സിയാസിന്റെ നിർദേശപ്രകാരം റഫീഖ് എന്നയാൾ ഖത്തറിൽ നിന്നാണ് നാല് ക്വട്ടേഷൻ സംഘങ്ങളെ ഏകോപിപ്പിച്ചത്. സിയാസ് ഉൾപ്പെടെ കേസിൽ ഇതുവരെ ഇരുപതോളം പേർ പിടിയിലായിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം മാവൂർ സ്റ്റേഷനിലെത്തിച്ച പ്രതികളെ തുടർനടപടികൾക്കായി ഒറ്റപ്പാലം പൊലീസിന് കൈമാറും.

Also read: