21/07/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപി എൻഎസ്എസിന് എതിരല്ല ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല’; രാജീവ് ചന്ദ്രശേഖർ

 ‘ബിജെപി എൻഎസ്എസിന് എതിരല്ല ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി എൻഎസ്എസിന് എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ നായർക്ക് എതിരെ ബിജെപി എന്ന വാർത്ത തെറ്റാണെന്നും എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിക്ക് എതിരായ കെഎസ്‌നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ബിജെപി എന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തികച്ചും സത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിമാരെയും ആചാരങ്ങളെയും കുറിച്ചുള്ള ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണന്റെ വിമർശനം വ്യക്തിപരമാണെന്നും അതിൽ പാർട്ടിക്ക് പങ്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ബിജെപി ഉദ്ദേശിക്കുന്നില്ലെന്നും, സംഘടനയുടെ ആഭ്യന്തരവും ഭരണപരവുമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ അവകാശം എൻഎസ്എസ് നേതൃത്വത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസ് ജനറൽ സെക്രട്ടറി എല്ലാക്കാലത്തും ബിജെപിക്ക് വലിയ രീതിയിലുള്ള പിന്തുണയും സഹായങ്ങളും നൽകിയിട്ടുള്ള വ്യക്തിയാണെന്ന് ഓർമ്മിപ്പിച്ച രാജീവ് ചന്ദ്രശേഖർ, സമുദായത്തിനും സമൂഹത്തിനും വേണ്ടി അദ്ദേഹം നൽകുന്ന സംഭാവനകളെ പാർട്ടി വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും മറ്റ് ഹൈന്ദവ മുന്നേറ്റങ്ങളിലും എൻഎസ്എസ് കൈക്കൊണ്ട ശക്തമായ നിലപാടുകളെ ബിജെപി എന്നും വിലമതിക്കുന്നുണ്ടെന്നും, സമുദായ നേതൃത്വവും ബിജെപിയും തമ്മിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും പ്രസ്താവനയിലൂടെ അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

Also read: