കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ പൊതുസമൂഹത്തിന്റേയും കേരളത്തിന്റെത്തന്നെയും സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാണാൻ വരുന്നവരോട് എപ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഓരോ വ്യക്തികൾക്കുമുള്ള ശൈലിയെ വക്രീകരിച്ചു കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനങ്ങൾ അറിയണമെന്നും എൻഎസ്എസ് വഴി ലഭിക്കുന്ന കാര്യങ്ങൾ [&Read More
Tags :NSS
‘സുകുമാരൻ നായരെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല’; ഗണേഷ് കുമാറിനെതിരെ പ്രമേയവുമായി എൻഎസ്എസ് താലൂക്ക്
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ തിരുവനന്തപുരം താലൂക്ക് യൂണിയൻ രംഗത്ത്. സുകുമാരൻ നായരെ അധിക്ഷേപിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി അടിയന്തര യോഗം ചേർന്ന യൂണിയൻ, ഗണേഷിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. നേരത്തെ സുകുമാരൻ നായരെ ആരാധ്യനായി കണ്ടിരുന്ന വ്യക്തിയുടെ വൃത്തികെട്ട നിലപാടുകൾ സമുദായം പൊറുക്കില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി. സമുദായത്തെ പഠിപ്പിക്കാൻ തുനിയുന്ന ഇത്തരം നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളണമെന്നും, സുകുമാരൻ നായർ ജീവിക്കുന്നത് [&Read More
‘എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം ഓർക്കണം’- കെ.ബി
കൊല്ലം: നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ വീണ്ടും രംഗത്ത്. എൻഎസ്എസ് വഴി സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളും കാര്യങ്ങളും സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം തിരിച്ചറിയണമെന്ന് അദ്ദേഹം കൊല്ലത്ത് പറഞ്ഞു. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനങ്ങൾ അറിയണമെന്നും, എന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. മന്നത്ത് പത്മനാഭന്റെ ആചാരങ്ങളും പാരമ്പര്യവുമാണ് വലുതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, [&Read More
തിരുവനന്തപുരം: ബിജെപി എൻഎസ്എസിന് എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ നായർക്ക് എതിരെ ബിജെപി എന്ന വാർത്ത തെറ്റാണെന്നും എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിക്ക് എതിരായ കെഎസ്‌നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ബിജെപി എന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തികച്ചും സത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിമാരെയും ആചാരങ്ങളെയും കുറിച്ചുള്ള ബിജെപി നേതാവ് [&Read More
കൊച്ചി: കേരള മുഖ്യമന്ത്രി വി.ഡി സതീശനെ ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെ അഭിസംബോധന ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ.ബി ഗണേഷ് കുമാർ. മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തിയാണെന്നും അദ്ദേഹത്തെ ഇത്തരത്തിൽ വിളിക്കുന്നത് സംസ്കാരശൂന്യതയും തറവാടിത്തമില്ലായ്മയുമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ അറിയുന്ന വി.ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ 25 കൊല്ലമായി തനിക്ക് അദ്ദേഹത്തെ അറിയാമെന്നും, ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ കാണാൻ [&Read More
‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ
പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ [&Read More
ചങ്ങനാശ്ശേരി: എൻ.എസ്.എസ്Read More
‘എൻഎസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാൻ; തുഷാറിനെ ദൂതനാക്കിയതിൻറെ ലക്ഷ്യം വ്യക്തം’-തുറന്നടിച്ച് സുകുമാരൻ നായർ
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഐക്യ ചർച്ചകൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യനീക്കം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾക്കായി എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനായി അയച്ചതിനെ സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചു. ബിജെപി മുന്നണിയുടെ പ്രമുഖ നേതാവായ തുഷാർ ചർച്ചകൾക്ക് [&Read More
‘ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തിൽ പരാജയമാകും’; എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻ.എസ്.എസ്
ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തിന് വിരാമമിട്ട് എൻ.എസ്.എസ്. നിലവിലെ സാഹചര്യത്തിൽ എസ്.എൻ.ഡി.പിയുമായി യോജിച്ചുപോകുന്നത് പ്രായോഗികമല്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. ഇതോടെ സമുദായ ഐക്യത്തിനായുള്ള ചർച്ചകൾക്ക് താൽക്കാലികമായി തിരശ്ശീല വീണു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യശ്രമങ്ങൾ പരാജയമാകുമെന്നാണ് എൻ.എസ്.എസ് നേതൃത്വത്തിന്റെ കണ്ടെത്തൽ. അതിനാൽ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയമായി ആരുമായും കൂട്ടുകൂടാനില്ലെന്ന നിലപാടാണ് എൻ.എസ്.എസ് ആവർത്തിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുമെന്നും [&Read More