02/09/2026
[fontresizer_tawhidurrahmandear_widget]

‘സുകുമാരൻ നായരെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല’; ഗണേഷ് കുമാറിനെതിരെ പ്രമേയവുമായി എൻഎസ്എസ് താലൂക്ക് യൂണിയന്‍

 ‘സുകുമാരൻ നായരെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല’; ഗണേഷ് കുമാറിനെതിരെ പ്രമേയവുമായി എൻഎസ്എസ് താലൂക്ക് യൂണിയന്‍

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ തിരുവനന്തപുരം താലൂക്ക് യൂണിയൻ രംഗത്ത്. സുകുമാരൻ നായരെ അധിക്ഷേപിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി അടിയന്തര യോഗം ചേർന്ന യൂണിയൻ, ഗണേഷിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

നേരത്തെ സുകുമാരൻ നായരെ ആരാധ്യനായി കണ്ടിരുന്ന വ്യക്തിയുടെ വൃത്തികെട്ട നിലപാടുകൾ സമുദായം പൊറുക്കില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി. സമുദായത്തെ പഠിപ്പിക്കാൻ തുനിയുന്ന ഇത്തരം നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളണമെന്നും, സുകുമാരൻ നായർ ജീവിക്കുന്നത് നായർ സമുദായ അംഗങ്ങളുടെ ഹൃദയത്തിലാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും പത്തനാപുരത്തെ തോൽവിയിൽ അദ്ദേഹത്തിന് ഗൂഢാലോചനയുണ്ടെന്നും കഴിഞ്ഞ ദിവസമാണ് ഗണേഷ് കുമാർ ആരോപിച്ചത്. എൻഎസ്എസിനെ കരാള ഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കണമെന്നും, ജനറൽ സെക്രട്ടറിയുടെ ഔദാര്യമല്ല സമുദായ അംഗങ്ങൾക്ക് ലഭിക്കുന്നതെന്നും ഗണേഷ് കൂട്ടിച്ചേർത്തു. എന്നാൽ, ഇതിനെതിരെ കടുത്ത അമർഷമാണ് താലൂക്ക് യൂണിയൻ പ്രമേയത്തിലൂടെ രേഖപ്പെടുത്തിയത്.

Also read: