02/09/2026
[fontresizer_tawhidurrahmandear_widget]

‘സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്, മാന്യമായി പെരുമാറുന്ന വ്യക്തി’: ചാണ്ടി ഉമ്മൻ

 ‘സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്, മാന്യമായി പെരുമാറുന്ന വ്യക്തി’: ചാണ്ടി ഉമ്മൻ

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ പൊതുസമൂഹത്തിന്റേയും കേരളത്തിന്റെത്തന്നെയും സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാണാൻ വരുന്നവരോട് എപ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഓരോ വ്യക്തികൾക്കുമുള്ള ശൈലിയെ വക്രീകരിച്ചു കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനങ്ങൾ അറിയണമെന്നും എൻഎസ്എസ് വഴി ലഭിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ ഔദാര്യമല്ലെന്നും ഗണേഷ് കുമാർ വിമർശിച്ചിരുന്നു. സുകുമാരൻ നായർക്കെതിരെ കേസിന് പോകുന്നില്ലെന്നും തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും ഗണേഷ് കുമാർ തുറന്നടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

അതേസമയം, പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ചർച്ച ചെയ്ത് കൃത്യമായ നിലപാടെടുക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എംപിമാരോ എംഎൽഎമാരോ ആയവർക്ക് കെപിസിസി അധ്യക്ഷനായി ഫുൾടൈം പ്രവർത്തിക്കാൻ തടസ്സമില്ല. മുൻപ് കെ. സുധാകരൻ എംപി ആയിരുന്ന സമയത്താണ് ഈ പദവി വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.

Also read: