09/09/2026
[fontresizer_tawhidurrahmandear_widget]

Tags :G Sukumaran Nair

Main story

‘സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്, മാന്യമായി പെരുമാറുന്ന വ്യക്തി’: ചാണ്ടി ഉമ്മൻ

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ പൊതുസമൂഹത്തിന്റേയും കേരളത്തിന്റെത്തന്നെയും സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാണാൻ വരുന്നവരോട് എപ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഓരോ വ്യക്തികൾക്കുമുള്ള ശൈലിയെ വക്രീകരിച്ചു കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനങ്ങൾ അറിയണമെന്നും എൻഎസ്എസ് വഴി ലഭിക്കുന്ന കാര്യങ്ങൾ [&Read More

Kerala

‘സുകുമാരൻ നായരെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല’; ഗണേഷ് കുമാറിനെതിരെ പ്രമേയവുമായി എൻഎസ്എസ് താലൂക്ക്

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ തിരുവനന്തപുരം താലൂക്ക് യൂണിയൻ രംഗത്ത്. സുകുമാരൻ നായരെ അധിക്ഷേപിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി അടിയന്തര യോഗം ചേർന്ന യൂണിയൻ, ഗണേഷിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. നേരത്തെ സുകുമാരൻ നായരെ ആരാധ്യനായി കണ്ടിരുന്ന വ്യക്തിയുടെ വൃത്തികെട്ട നിലപാടുകൾ സമുദായം പൊറുക്കില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി. സമുദായത്തെ പഠിപ്പിക്കാൻ തുനിയുന്ന ഇത്തരം നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളണമെന്നും, സുകുമാരൻ നായർ ജീവിക്കുന്നത് [&Read More

Kerala

‘സുരേഷ് ഗോപി സമാധിയിൽ എത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ, എൻഎസ്എസിനെ പിടിച്ചെടുക്കാൻ നോക്കിയവരുടെ

ചങ്ങനാശ്ശേരി: മന്നം സമാധി സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും എൻ.എസ്.എസിനെതിരെയും ഉയർന്നുവന്ന ആരോപണങ്ങളെ ശക്തമായ ഭാഷയിൽ തള്ളി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമാധി മണ്ഡപത്തിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും, സുരേഷ് ഗോപി എത്തിയത് ഗേറ്റ് അടച്ചിരുന്ന സമയത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സുരേഷ് ഗോപി സമാധിയിൽ എത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ അദ്ദേഹം മുൻകൂട്ടി അനുമതി ചോദിച്ചിട്ടുപോലുമില്ലെന്നും സുകുമാരൻ നായർ വ്യക്‌തമാക്കി. ഈ സന്ദർശനം പൂർണ്ണമായും ഒരു രാഷ്ട്രീയ കരുനീക്കമായിരുന്നുവെന്നും [&Read More

Main story

‘മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊന്നും വിളിക്കരുത്, എനിക്ക് അറിയാവുന്ന സതീശൻ എൻഎസ്എസ് ആസ്ഥാനത്ത്

കൊച്ചി: കേരള മുഖ്യമന്ത്രി വി.ഡി സതീശനെ ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെ അഭിസംബോധന ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ.ബി ഗണേഷ് കുമാർ. മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തിയാണെന്നും അദ്ദേഹത്തെ ഇത്തരത്തിൽ വിളിക്കുന്നത് സംസ്കാരശൂന്യതയും തറവാടിത്തമില്ലായ്മയുമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ അറിയുന്ന വി.ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ 25 കൊല്ലമായി തനിക്ക് അദ്ദേഹത്തെ അറിയാമെന്നും, ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ കാണാൻ [&Read More

Main story

‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ [&Read More

Main story

ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. തന്നെ പരിഗണിക്കാത്തതിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തല, സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും മടങ്ങിയ അദ്ദേഹം, എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. അതേസമയം, പ്രശ്നപരിഹാരത്തിനായി കെ. സുധാകരൻ കെ.സി വേണുഗോപാലുമായി അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തും. എന്നാൽ ചെന്നിത്തലയെ തഴഞ്ഞത് ജനാധിപത്യ ധ്വംസനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി. [&Read More

Kerala

‘സതീശനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസിന് അടി കിട്ടും’; വിമര്‍ശനവുമായി സുകുമാരന്‍ നായരും

ചങ്ങനാശ്ശേരി: വെള്ളാപ്പള്ളിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശന്‍, സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണ നിരങ്ങലല്ലേ എന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ [&Read More

Kerala

ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്-

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല. ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന്‍ [&Read More