23/07/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരെയും അനുവദിക്കില്ല’; ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

 ‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരെയും അനുവദിക്കില്ല’; ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ്. എണ്ണ വിൽക്കാൻ ഇറാനെ അനുവദിച്ചില്ലെങ്കിൽ മറ്റൊരു ഗൾഫ് രാഷ്ട്രത്തെയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്തൊരു പ്രദേശത്ത് ആരെയും എണ്ണ വിൽക്കാൻ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അവിടെ യു.എസ് സൈന്യം ഇല്ലാതിരിക്കുമ്പോഴാണ്. ഞങ്ങൾ എപ്പോഴും പറയുന്നതുപോലെ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ മാറില്ല”- ഖാലിബഫ് എക്സിൽ കുറിച്ചു.

ഹോർമുസിൽ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണമുണ്ടായാൽ ഇറാനിലെ പാലമോ വൈദ്യുതി നിലയമോ തകർക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകുകയായിരുന്നു ഖാലിബഫ്.

Also read: