01/08/2026
[fontresizer_tawhidurrahmandear_widget]

Tags :US-Iran Conflict

Main story

‘എന്റെ പാട്ട് അക്രമത്തിന്റെ ആയുധമാക്കരുത്’; ഇറാനെതിരെയുള്ള ആക്രമണ ദൃശ്യങ്ങളിൽ തന്‍റെ ഗാനം ഉപയോഗിച്ചതിൽ

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തന്റെ പ്രശസ്തമായ ഗാനം ഉപയോഗിച്ച വൈറ്റ് ഹൗസിന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ പോപ് ഗായിക കാത്തി പെരി. തന്റെ ഹിറ്റ് ഗാനമായ ‘ഫയർവർക്ക്’ സോഷ്യൽ മീഡിയ വീഡിയോയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് താരം ശക്തമായി അപലപിച്ച് രംഗത്തെത്തിയത്. “ഇത് ഞാൻ അംഗീകരിക്കില്ല, എനിക്ക് വളരെ ദേഷ്യമുണ്ട്, എന്നോട് ആരും ചോദിച്ചില്ല, ഞാൻ ഇത് ഒരിക്കലും ക്ഷമിക്കില്ല. നാശത്തിന്റെയും അക്രമത്തിൻ്റെയും ആയുധമായി എൻ്റെ ഗാനത്തെ മാറ്റുന്നത് അംഗീകരിക്കില്ല” എന്ന് കാത്തി എക്സിൽ [&Read More

World

‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരെയും അനുവദിക്കില്ല’; ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ്. എണ്ണ വിൽക്കാൻ ഇറാനെ അനുവദിച്ചില്ലെങ്കിൽ മറ്റൊരു ഗൾഫ് രാഷ്ട്രത്തെയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്തൊരു പ്രദേശത്ത് ആരെയും എണ്ണ വിൽക്കാൻ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അവിടെ യു.എസ് സൈന്യം ഇല്ലാതിരിക്കുമ്പോഴാണ്. ഞങ്ങൾ [&Read More

World

‘ഞങ്ങളുടെ യുദ്ധം അയൽക്കാരോടല്ല, അമേരിക്കൻ സൈനിക താവളങ്ങളോടാണ്’; അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത പ്രതികാരത്തിനൊരുങ്ങി

ടെഹ്‌റാൻ: അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണം ഇറാനിലെ ജനങ്ങളെ കൂടുതൽ ഒന്നിപ്പിച്ചുവെന്ന് ഇറാനിയൻ നയതന്ത്ര വിദഗ്ധർ. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷം ഖാംനഇയുടെ മൃതദേഹം ഇന്ന് മശ്ഹദിൽ സംസ്‌കരിക്കും. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ ജനുവരിയിൽ സർക്കാരിനെതിരെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെല്ലാം ഖാംനഇയുടെ മരണത്തോടെ ഇല്ലാതായെന്നും, രാജ്യം ഇപ്പോൾ ഒറ്റക്കെട്ടാണെന്നും ഗവേണൻസ് ആൻഡ് പോളിസി തിങ്ക്ടാങ്ക് (ജി.പി.ടി.ടി) സ്ഥാപകൻ പ്രൊഫ. സയ്യിദ് ഇമാമിയനും അന്താരാഷ്ട്ര വിഭാഗം തലവൻ [&Read More

World

‘ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങളെ കാണുന്നത്, പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല’; ഇറാൻ–യുഎസ്

ടെൽ‌ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ യുഎസും ഇറാനും ഒപ്പുവച്ചെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. കരാർ ട്രംപിന്റെ തീരുമാനമാണെന്നും ഇസ്രയേലിന് തങ്ങളുടേതായ താൽപര്യങ്ങളുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. യുഎസിനായി പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനുവേണ്ടി സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫുമാണ് ധാരണാപത്രത്തിൽ വെർച്വലായി ഒപ്പിട്ടത്. ഇതിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. താനും ട്രംപും എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായമുള്ളവരല്ലെന്നാണ് വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞത്. മികച്ച [&Read More

World

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറും ഹോർമുസിലെ ഉപരോധവും ധാരണയായതായി

തെഹ്‌റാൻ: മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് നിർണായക നീക്കവുമായി ഇറാനും അമേരിക്കയും. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരാണാപത്രത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കഴിഞ്ഞ 48 മണിക്കൂറിനുളളിൽ ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. താൽകാലിക ഉടമ്പടിയുടെ നിബന്ധനകൾ ലംഘിച്ചാൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്താനുള്ള പൂർണ്ണ അധികാരം [&Read More

World

ഇറാന്റെ ആക്രമണഭീഷണിക്കിടെ സിറിയൻ താവളവും കാലിയാക്കി അമേരിക്ക

ദമാസ്കസ്: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സൈനിക സാന്നിധ്യം അവസാനിപ്പിച്ച്, സിറിയയിലെ തന്ത്രപ്രധാനമായ അൽRead More

Iran

സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്/തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More

Main story

‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ നീങ്ങിയാല്‍ നല്‍കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്‍കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ നല്‍കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്‌കിയാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് [&Read More