20/07/2026
[fontresizer_tawhidurrahmandear_widget]

‘ഇത് ഒത്തുകളി; കപ്പ് ബ്രസീലിനെന്ന് നേരത്തെ തീരുമാനിച്ചു’; മെസ്സി അന്ന് പറഞ്ഞത് | Messi 2019 Copa America corruption row

 ‘ഇത് ഒത്തുകളി; കപ്പ് ബ്രസീലിനെന്ന് നേരത്തെ തീരുമാനിച്ചു’; മെസ്സി അന്ന് പറഞ്ഞത് | Messi 2019 Copa America corruption row

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ 3-2 ന്റെ നാടകീയ വിജയത്തിന് പിന്നാലെ ഫുട്‌ബോൾ ലോകത്ത് ഒത്തുകളി വിവാദം പുകയുകയാണ്(Messi 2019 Copa America corruption row). നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെയും സൂപ്പർ താരം ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ചേർന്ന് വി.എ.ആർ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശക്തമാകുന്നതിനിടയിൽ, മെസ്സിയുടെ പഴയൊരു പ്രസ്താവന കുത്തിപ്പൊക്കി വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഏഴ് വർഷങ്ങൾക്ക് മുൻപ്, അതായത് 2019 കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച്, സംഘാടകർക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ച മെസ്സി, ഇന്ന് അതേ റഫറിയിങ് പ്രീണനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരിക്കുന്നു എന്നാണ് കായിക ലോകം ചൂണ്ടിക്കാണിക്കുന്നത്. എക്‌സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ അന്ന് മെസ്സി പറഞ്ഞ വാക്കുകളും ഇന്നത്തെ മത്സരത്തിലെ വിവാദ തീരുമാനങ്ങളും ചേർത്തുവച്ച് കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.

കോൺമെബോളിനെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങൾ | Messi 2019 Copa America corruption row

ലോകകപ്പിൽ ഈജിപ്ത് മത്സരത്തിലെ വി.എ.ആർ തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായി മാറിയതോടെയാണ്, 2019 കോപ്പ അമേരിക്കയിൽ സംഘാടകരായ കോൺമെബോളിനെതിരെ മെസ്സി നടത്തിയ സ്‌ഫോടനാത്മകമായ പ്രതികരണത്തിന്റെ പൂർണരൂപം സൈബർ ലോകത്ത് വീണ്ടും ചർച്ചയായത്. അന്ന് ചിലിക്കെതിരെയുള്ള പ്ലേ-ഓഫ് മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ മെസ്സി, അർജന്റീന ടീം വെങ്കല മെഡൽ വാങ്ങാൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ചടങ്ങ് പൂർണമായി ബഹിഷ്‌കരിച്ചിരുന്നു.

അന്ന് മെസ്സി നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു:
”യാതൊരു സംശയവുമില്ല, ഈ ടൂർണമെന്റ് ബ്രസീലിന് വേണ്ടി നേരത്തെ തന്നെ ഒത്തുതീർപ്പാക്കിയതാണ്. ഈ അഴിമതിയുടെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. കോപ്പ അമേരിക്കയിലുടനീളം ഞങ്ങൾ അനുഭവിച്ച ഈ കടുത്ത അനാദരവിന്റെ ഭാഗമാകാൻ ഞങ്ങൾ ബാധ്യസ്ഥരല്ല. ഞങ്ങൾക്ക് ഇതിലും മുന്നോട്ടുപോകാമായിരുന്നു. എന്നാൽ അവർ ഞങ്ങളെ ഫൈനലിലേക്ക് കടക്കാൻ അനുവദിച്ചില്ല. അഴിമതിയും റഫറിമാരും കാരണം ജനങ്ങൾക്ക് ഫുട്‌ബോൾ ആസ്വദിക്കാൻ കഴിയുന്നില്ല.

ഞാൻ എപ്പോഴും സത്യം പറയുന്ന, സത്യസന്ധനായ വ്യക്തിയാണ്. അതാണ് എന്നെ ശാന്തനാക്കി നിർത്തുന്നത്. ഞാൻ പറയുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടായാൽ അത് എന്റെ പ്രശ്‌നമല്ല. ബ്രസീലിനെതിരെ ഞാൻ സംസാരിച്ചത് കൊണ്ടാണ് ചിലിക്കെതിരെയുള്ള മത്സരത്തിൽ എനിക്ക് ചുവപ്പ് കാർഡ് തന്നത്.”

അന്ന് ബ്രസീലിനെതിരെയുള്ള സെമിഫൈനൽ തോൽവിയിൽ അർജന്റീനയ്ക്ക് അനുകൂലമായ രണ്ട് വ്യക്തമായ പെനാൽറ്റികൾ വി.എ.ആർ ഉണ്ടായിട്ടും പരിശോധിക്കാൻ റഫറിമാർ തയാറായില്ലെന്നാണ് മെസ്സിയുടെ ആരോപണം.

എന്നാൽ, ഏഴ് വർഷങ്ങൾക്ക് മുൻപ് മെസ്സി ടൂർണമെന്റ് സംഘാടകർക്കെതിരെ പറഞ്ഞ അതേ അഴിമതി സിദ്ധാന്തങ്ങൾ ഇന്ന് 2026 ലോകകപ്പിൽ മെസ്സിക്ക് തന്നെ വിനയായി മാറിയിരിക്കുകയാണ്. 2019 കോപ്പ അമേരിക്ക ബ്രസീലിനായി ഒത്തുകളിച്ചതാണെന്ന് പറഞ്ഞ് കരഞ്ഞ മെസ്സി, ഇന്ന് 2026 ലോകകപ്പിൽ തനിക്കും അർജന്റീനയ്ക്കും വേണ്ടി ഫിഫ ഒരുക്കുന്ന ഒത്തുകളിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരിക്കുന്നുവെന്നാണ് സൈബർ ലോകത്തെ പ്രധാന ആക്ഷേപം.

അറ്റ്ലാന്റയിലെ വി.എ.ആർ നാടകവും ഫിഫയ്‌ക്കെതിരെയുള്ള ആരോപണങ്ങളും | | Messi 2019 Copa America corruption row

അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഈജിപ്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ നിൽക്കുമ്പോഴാണ് കളി പൂർണമായും അർജന്റീനയ്ക്ക് അനുകൂലമായ രീതിയിലേക്ക് റഫറിമാർ മാറ്റിയെഴുതിയത് എന്ന ആക്ഷേപം ഈജിപ്ത് ക്യാമ്പ് ഉയർത്തുന്നത്.

ഈജിപ്ത് 1-0 ന് മുന്നിൽ നിൽക്കുമ്പോൾ മുസ്തഫ സിക്കോ നേടിയ രണ്ടാം ഗോൾ വളരെ മുൻപ് നടന്ന ഒരു ഫൗളിന്റെ പേരിൽ വി.എ.ആർ ഇടപെട്ട് റദ്ദാക്കി. ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ (90+3′) എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന്, അല്ലെങ്കിൽ ക്വാർട്ടർ ടിക്കറ്റ് ഉറപ്പാക്കുന്നതിന് തൊട്ടുമുൻപ്, അർജന്റീനൻ താരം അലക്‌സിസ് മാക് അലിസ്റ്റർ ഈജിപ്തിന്റെ ഹംദി ഫത്ഹിയുടെ ജേഴ്‌സി പിന്നിൽനിന്ന് വ്യക്തമായി വലിച്ചുപിടിച്ചിരുന്നു. ഇത് വ്യക്തമായ ഫൗളായിരുന്നിട്ടും റഫറിയോ വി.എ.ആറോ അത് പരിശോധിക്കാൻ പോലും തയ്യാറായില്ല.

മത്സരശേഷം ഈജിപ്ത് കോച്ച് ഹുസാം ഹസ്സൻ ഫിഫയ്ക്കും റഫറിമാർക്കും എതിരെ പച്ചയായ വഞ്ചനാക്കുറ്റമാണ് ചുമത്തിയത്. അവർക്ക് മെസ്സിയെയും അർജന്റീനയെയും ഇവിടെ നിലനിർത്തണമായിരുന്നു. അതിനായി എല്ലാ തലത്തിലും അവർക്ക് പിന്തുണ ലഭിച്ചുവെന്ന് ഹുസാം തുറന്നടിച്ചു. ഫുട്‌ബോൾ ലോകത്തെ പ്രമുഖ പരിശീലകൻ ഹോസെ മൊറീഞ്ഞോയും ഇതിനെ ശുദ്ധമായ കൊള്ളയാണെന്നു വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Also read: