20/07/2026
[fontresizer_tawhidurrahmandear_widget]

മോദി വിമർശത്തിന് പിന്നാലെ ഓഫീസിൽ ഇ.ഡി റെയ്ഡ്; വീണ്ടും ബി.ജെ.പിയെ കുടഞ്ഞ് ‘റോസ്റ്റിങ്’ ഷോയുമായി ശേഖൻ സുമൻ | Shekhar Suman ED Raid

 മോദി വിമർശത്തിന് പിന്നാലെ ഓഫീസിൽ ഇ.ഡി റെയ്ഡ്; വീണ്ടും ബി.ജെ.പിയെ കുടഞ്ഞ് ‘റോസ്റ്റിങ്’ ഷോയുമായി ശേഖൻ സുമൻ | Shekhar Suman ED Raid

മുംബൈ/ന്യൂഡൽഹി: പ്രശസ്ത നടനും ഹാസ്യകലാകാരനുമായ ശേഖർ സുമനുമായി അടുത്ത ബന്ധമുള്ള പ്രമുഖ ചലച്ചിത്ര നിർമാതാവിന്റെ വസതിയിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മിന്നൽ റെയ്ഡ്(Shekhar Suman ED Raid). അടുത്തിടെ ആരംഭിച്ച ‘ശേഖർ ടുനൈറ്റ്’ ഷോയിൽ കേന്ദ്ര സർക്കാരിനെ ഉൾപ്പെടെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ശേഖർ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു നടപടി. എന്നാൽ, കേന്ദ്ര ഏജൻസിയുടെ റെയ്ഡിനു പിന്നാലെ, അതേ ദിവസം വൈകീട്ട് തന്റെ ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയിലെത്തി ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിക്കുകയായിരുന്നു താരം.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) ചട്ടം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ‘കലാനി ഇംപെക്‌സ് ലിമിറ്റഡ്’ ഡയറക്ടറും ‘ശേഖർ സുമൻ ഫിലിം അക്കാദമി’ സഹസ്ഥാപകനുമായ ധർമേഷ് സങ്കാനിക്കെതിരെ ഇ.ഡി നടപടി. സങ്കാനിയുടെ മുംബൈയിലെ ഓഫീസുകളിലും വസതിയിലുമാണ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്.

ഇ.ഡി റെയ്ഡ് എന്തിന്? | Shekhar Suman ED Raid

കള്ളപ്പണം വെളുപ്പിക്കൽ, വിദേശ നിക്ഷേപ ചട്ടങ്ങളുടെ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായാണ് ഇ.ഡി റെയ്ഡ് ആസൂത്രണം ചെയ്തത്. ധർമേഷ് സങ്കാനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്ര ഏജൻസി ഉന്നയിക്കുന്നത്. കാനഡ, യു.എസ്, യു.എ.ഇ എന്നീ രാജ്യങ്ങളിൽ വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളും കോടിക്കണക്കിന് രൂപയുടെ വിദേശ സ്വത്തുക്കളും സങ്കാനിക്ക് ഉണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. വിദേശത്തേക്ക് കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ യഥാർത്ഥ വരുമാനം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചില്ലെന്നും ആരോപണമുണ്ട്.

ഇ.ഡി ഉദ്യോഗസ്ഥർ രാവിലെ ഫ്‌ലാറ്റിലേക്ക് ഇരച്ചുകയറിയ സമയത്ത്, തെളിവുകൾ നശിപ്പിക്കുന്നതിനായി ധർമേഷ് സങ്കാനി തന്റെ മൊബൈൽ ഫോൺ കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു കളയാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ ആരോപിച്ചു.

‘രാവിലെ റെയ്ഡ്, വൈകുന്നേരം കൊട്ട്’; കീഴടങ്ങാതെ ശേഖർ | Shekhar Suman ED Raid

അടുത്തിടെയായി രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ്-യു.ജി ചോദ്യപ്പേപ്പർ ചോർച്ച, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ മോദി സർക്കാരിനെതിരെ ശേഖർ സുമൻ തന്റെ ഷോയിലൂടെ രൂക്ഷമായ ആക്ഷേപഹാസ്യ ശരങ്ങൾ തൊടുത്തുവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ പരിപാടിയുടെ അണിയറപ്രവർത്തകരിലേക്ക് ഇ.ഡി അന്വേഷണം നീണ്ടത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ശക്തമാകുകയാണ്.

ഭയന്ന് പിന്മാറുന്നതിന് പകരം, റെയ്ഡ് നടന്ന അന്ന് വൈകുന്നേരത്തെ എപ്പിസോഡിൽ കൂടുതൽ രൂക്ഷമായാണ് ശേഖർ സുമൻ ക്യാമറയ്ക്ക് മുന്നിലെത്തിയത്. ബി.ജെ.പി, ആർ.എസ്.എസ്, മോദി സർക്കാർ എന്നിവയുടെ നയങ്ങളെ അദ്ദേഹം അതിക്രൂരമായി ആക്രമിച്ചു. രാവിലെ തനിക്കെതിരെ നടന്ന ഇ.ഡി റെയ്ഡ് തന്നെ ആയുധമാക്കിയായിരുന്നു വൈകുന്നേരത്തെ ഷോയിൽ അദ്ദേഹം കേന്ദ്രത്തെ വെല്ലുവിളിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇ.ഡി റെയ്ഡിലും പേടിച്ച് ഒളിക്കുന്നതിന് പകരം ബി.ജെ.പിയെ കൂടുതൽ ക്രൂരമായി കീറിമുറിക്കുകയാണ് ശേഖർ സുമൻ ചെയ്തതെന്ന് ഒരു യൂസർ ചൂണ്ടിക്കാട്ടി.

എഥനോൾ നയത്തെയും 80-20 ഫോർമുലയെയും പൊളിച്ചടുക്കി ശേഖർ സുമൻ
അന്ന് രാത്രി നടന്ന ഷോയിൽ കേന്ദ്ര സർക്കാരിന്റെ വിവാദമായ പെട്രോളിൽ എഥനോൾ കലർത്തുന്ന നയത്തെ (ഇ20 ഇന്ധന നയം) ശേഖർ സുമൻ കണക്കറ്റ് പരിഹസിച്ചു. രാജ്യത്തെ ജനങ്ങൾക്കും വാഹന ഉടമകൾക്കും ഈ പരിഷ്‌കാരം ഉണ്ടാക്കുന്ന വലിയ കൺഫ്യൂഷനുകളെക്കുറിച്ചാണ് താരം വാചാലനായത്.

‘ഇപ്പോൾ രാജ്യത്തെ 80 ശതമാനം ജനങ്ങളും വൻ കൺഫ്യൂഷനിലാണ്. കാരണം പെട്രോളിൽ 20% എഥനോൾ കലർത്തി വിൽക്കുന്നു. ജനങ്ങൾ കൺഫ്യൂഷനിലാണ്, വണ്ടികൾ കൺഫ്യൂഷനിലാണ്, പ്രതിപക്ഷം കൺഫ്യൂഷനിലാണ്, ഇതൊന്നും പോരാഞ്ഞ് സർക്കാർ പോലും കൺഫ്യൂഷനിലാണ്. എന്നാൽ ഏറ്റവും വലിയ കൺഫ്യൂഷൻ പെട്രോളിനാണ്. ആരോടും ചോദിക്കാതെ പെട്രോളിനെക്കൊണ്ട് എഥനോളിനെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചിരിക്കുകയാണ്!’-സുമൻ പരിഹസിച്ചു.

എഥനോൾ മിശ്രിതം കാരണം വണ്ടികൾ കട്ടപ്പുറത്താകുന്നതിനെക്കുറിച്ച് ജനങ്ങൾ ഉന്നയിക്കുന്ന പരാതികളെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുമായി ചേർത്തുവച്ചാണ് താരം പിന്നീട് വിമർശിച്ചത്: ‘ചിലർ വണ്ടികൾ കേടാകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നുണ്ട്. എടോ, നിങ്ങൾക്ക് ഒന്നും അറിയില്ലേ? ബി.ജെ.പിക്കാർ ഈ 80-20 ഫോർമുല വച്ചാണ് രാജ്യം ഭരിക്കുന്നത്. അവർക്ക് സുഖമായി ഭരിക്കാമെങ്കിൽ നിങ്ങൾക്ക് ഒരു കാർ പോലും ഓടിക്കാൻ കഴിയുമായിരുന്നില്ല.’

‘ബി.ജെ.പി ഓഫീസ് രാജ്യത്തെ മികച്ച ഡ്രൈ ക്ലീനർ’ | Shekhar Suman ED Raid

ഹാസ്യത്തിന്റെ അകമ്പടിയോടെ മൂർച്ചയേറിയ വാക്കുകളിലാണ് ശേഖർ സുമൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ചത്. ബി.ജെ.പി ഓഫീസ് രാജ്യത്തെ ഏറ്റവും മികച്ച ഡ്രൈ ക്ലീനറായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം വിമർശിച്ചു. എതിർ ചേരികളിലെയും വിവിധ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന പ്രതിഭാസത്തെ ശേഖർ സുമൻ പരിഹസിച്ചു. പാർട്ടി ഓഫീസിന് മുന്നിൽ ‘രാജ്യത്തെ ഏറ്റവും മികച്ചതും വിശ്വസനീയവുമായ ഡ്രൈ ക്ലീനർ’ എന്ന ബോർഡ് വയ്ക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ ചെന്നാൽ മുൻകാലത്ത് ചെയ്ത രാഷ്ട്രീയ പാപങ്ങളുടെയും അഴിമതികളുടെയും ഒരു കറയും പിന്നീട് തപ്പിയാൽ പോലും കണ്ടെത്താൻ കഴിയില്ലെന്നും, 2014-ൽ സ്ഥാപിതമായ ഈ ഡ്രൈ ക്ലീനറിന് മറ്റ് വ്യാജ ശാഖകളൊന്നുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

നടൻ ആമിർ ഖാന്റെ മൂന്നാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളോട് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം അനുകരിച്ചു കാണിച്ചു. ‘ഞാൻ ഇപ്പോൾ നെഹ്റുജിയുടെ തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയായ റെക്കോർഡ് തകർത്തതേയുള്ളൂ, അതിനിടയിലാണ് പിന്നിൽ നിന്ന് ആമിർ ഖാൻ മൂന്നാം കല്യാണവുമായി വരുന്നത്!’ എന്ന് മോദിജി ചിന്തിച്ച് സങ്കടപ്പെടുന്നുണ്ടാകും എന്ന് സുമൻ പറഞ്ഞു.

ഇന്ത്യ ഒരു ‘പോസ്റ്റർ പ്രധാന’ രാജ്യമാണെന്ന് പറഞ്ഞ ശേഖർ സുമൻ, 1970 മുതൽ 2026 വരെയുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ മുദ്രാവാക്യങ്ങൾ എടുത്തുപറഞ്ഞു. മുൻകാലങ്ങളിലെ പ്രതിപക്ഷ പോസ്റ്ററുകളിൽ തിളങ്ങിനിന്ന ‘അഴിമതി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സ്വേച്ഛാധിപത്യം എന്നിവ ഇനി എത്രനാൾ?’ എന്ന മുദ്രാവാക്യം ഇന്നും മാറിയിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇതിനിടയിൽ 2014-ലെ ബി.ജെ.പിയുടെ പ്രചാരണ മുദ്രാവാക്യങ്ങളായ ‘മോദി ഹേ തോ മുംകിൻ ഹേ’ (മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്), ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്നിവയെയും അദ്ദേഹം രൂക്ഷമായ ഹാസ്യത്തിലൂടെ വിമർശിച്ചു.

ബോളിവുഡിന്റെ മൗനവും സുമന്റെ ‘ധീരതയും’ | Shekhar Suman ED Raid

ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിക്കാൻ ബോളിവുഡിലെ പ്രമുഖ നടന്മാരും സംവിധായകരും ഭയന്ന് മൗനം പാലിക്കുകയോ സർക്കാരിനെ അനുകൂലിക്കുകയോ ചെയ്യുന്ന സമയത്താണ്, ശേഖർ സുമൻ പച്ചക്ക് ബിജെപിക്കും മോദി സർക്കാരിനുമെതിരെ ആക്ഷേപഹാസ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ താരം കാണിച്ച ധീരത സമാനതകളില്ലാത്തതാണെന്ന് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും സുമന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇ.ഡി റെയ്ഡ് വന്നിട്ടും ധീരമായി സർക്കാരിനെ വിമർശിക്കാൻ കാണിച്ച ധീരതയെയും ഇവർ പ്രശംസിക്കുന്നുണ്ട്.

അതേസമയം, ഈ കേസിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും പൂർണമായും സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിലുള്ള കൃത്യമായ തെളിവുകളുടെ പുറത്താണ് റെയ്ഡ് നടത്തിയതെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വിശദീകരണം. ആരോപണങ്ങളോട് നിർമാതാവ് ധർമ്മേഷ് സങ്കാനി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Also read: