05/09/2026
[fontresizer_tawhidurrahmandear_widget]

‘അയോധ്യയിലെ വിവാദങ്ങളിൽ സമയം കളയാതെ കാശി, മഥുര ക്ഷേത്രങ്ങൾക്കായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങൂ..’; ആഹ്വാനവുമായി ഗോഷാമഹൽ എം.എൽ.എ ടി. രാജാസിങ്

 ‘അയോധ്യയിലെ വിവാദങ്ങളിൽ സമയം കളയാതെ കാശി, മഥുര ക്ഷേത്രങ്ങൾക്കായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങൂ..’; ആഹ്വാനവുമായി ഗോഷാമഹൽ എം.എൽ.എ ടി. രാജാസിങ്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ കാശി, മഥുര എന്നിവിടങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനായി ഹിന്ദുക്കൾ പ്രതിഷേധിക്കണമെന്ന് ​ഗോഷാമഹൽ എം.എൽ.എ ടി. രാജാസിങ് ആഹ്വാനം ചെയ്തു. ജൂലൈ 5 ഞായറാഴ്ച നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവേയാണ് കാശിയിലും മഥുരയിലും എപ്പോൾ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് ചോദിച്ച് ജനങ്ങൾ പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനകളുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടന്നു എന്ന ആരോപണങ്ങളെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. ഒരു വർഷം മുമ്പ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ച ഗോശാമഹൽ എം.എൽ.എയായ രാജാസിങ്.

രാമക്ഷേത്ര വിവാദത്തെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് രാജാസിങ് കുറ്റപ്പെടുത്തി. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയാണ് അവർ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ആരോപണങ്ങൾ ഉന്നയിക്കുന്നവർ തങ്ങളുടെ വാദങ്ങളെ പിന്തുണയ്ക്കുന്നതിന് കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവന ഫണ്ടുകളിൽ തിരിമറി നടന്നുവെന്ന ആരോപണങ്ങൾ ഉയർന്നതോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമായത്. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിൽ ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ ഈ പ്രശ്നം വലിയൊരു രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വഴിമാറി. സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് നിഷേധിച്ചിട്ടുണ്ട്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഉടൻ ഒരു യോഗം ചേരാനിരിക്കുകയാണ്.

Also read: