22/07/2026
[fontresizer_tawhidurrahmandear_widget]

സ്പീക്കറിൽ പാട്ട് വെച്ചതിൽ തർക്കം; വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു

 സ്പീക്കറിൽ പാട്ട് വെച്ചതിൽ തർക്കം; വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു

വർക്കല: സ്‌പീക്കറിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു. തമിഴ്‌നാട് സ്വദേശിയായ സുദർശനാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ സംഘത്തിൽ മൂന്നുപേരുണ്ടായിരുന്നതായാണ് വിവരം.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സുദർശൻ സ്പീക്കറിൽ പാട്ട് വെച്ചത് ഉയർന്ന ശബ്ദത്തിലാണെന്ന് ആരോപിച്ച് വർക്കല സ്വദേശികൾ ഇയാളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികൾ സുദർശനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുദർശനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also read: