21/07/2026
[fontresizer_tawhidurrahmandear_widget]

ട്രംപിനെ വധിക്കാൻ ഇറാന് രഹസ്യ പദ്ധതിയെന്ന് ഇസ്രയേൽ; നെതന്യാഹുവിന്റെ ലക്ഷ്യം യുദ്ധം പുനരാരംഭിക്കൽ? സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ

 ട്രംപിനെ വധിക്കാൻ ഇറാന് രഹസ്യ പദ്ധതിയെന്ന് ഇസ്രയേൽ; നെതന്യാഹുവിന്റെ ലക്ഷ്യം യുദ്ധം പുനരാരംഭിക്കൽ? സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ രഹസ്യപദ്ധതികൾ തയ്യാറാക്കുന്നതായി ഇസ്രയേൽ നൽകിയ മുന്നറിയിപ്പിൽ സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ. ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നതിനിടെയാണ് ഇസ്രയേൽ ഈ രഹസ്യവിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറിയത്. യുഎസ് ഇറാനെതിരെ ശക്തമായ സൈനികനടപടി സ്വീകരിക്കാനും യുദ്ധം പുനരാരംഭിക്കാനും വേണ്ടിയാണോ നെതന്യാഹു ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം യുഎസ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചത്.

ട്രംപിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ അതീവ ഗൗരവത്തോടെയാണ് അവതരിപ്പിക്കുന്നതെങ്കിലും, അമേരിക്കൻ ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ഈ നീക്കത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇറാനെതിരെ കടുത്ത നിലപാടുള്ള ട്രംപിനെ വൈകാരികമായി സ്വാധീനിക്കാനും ഇറാനുമേൽ സൈനിക ആക്രമണം അഴിച്ചുവിടാൻ പ്രേരിപ്പിക്കാനുമുള്ള ഇസ്രയേലിന്റെ തന്ത്രമാണ് ഇതിനു മുമ്പും ഉണ്ടായതെന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷം തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാൻ ഈ രഹസ്യവിവരങ്ങളെ ആയുധമാക്കുകയാണെന്നും ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാക്കാൻ നെതന്യാഹു യുദ്ധത്തെ ഉപയോഗിക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Also read: