ട്രംപിനെ വധിക്കാൻ ഇറാന് രഹസ്യ പദ്ധതിയെന്ന് ഇസ്രയേൽ; നെതന്യാഹുവിന്റെ ലക്ഷ്യം യുദ്ധം പുനരാരംഭിക്കൽ?
ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ രഹസ്യപദ്ധതികൾ തയ്യാറാക്കുന്നതായി ഇസ്രയേൽ നൽകിയ മുന്നറിയിപ്പിൽ സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ.Read More
ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ രഹസ്യപദ്ധതികൾ തയ്യാറാക്കുന്നതായി ഇസ്രയേൽ നൽകിയ മുന്നറിയിപ്പിൽ സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ.Read More
അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച അപ്രതീക്ഷിത സമാധാന കരാറിനെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര രാഷ്ട്രീയത്തിലും ഒരുപോലെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.Read More
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ ഇസ്രയേൽ പ്രസിഡന്റിനോട് മാപ്പപേക്ഷയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിലെ ‘ചാനൽ 12’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ആവശ്യം ആവർത്തിച്ചത്. കേസിൽ കോടതിയിൽ ഹാജരാകാൻ സമ്മർദമുണ്ടെന്ന് നെതന്യാഹു തന്നെ വിളിച്ചു പരാതി പറഞ്ഞു. നെതന്യാഹുവിന് മാപ്പ് നൽകിയാൽ ഹെർസോഗ് ഇസ്രയേലിന്റെ ദേശീയ ഹീറോ ആയി മാറുമെന്നും ട്രംപ് പറഞ്ഞു. താൻ നെതന്യാഹുവുമായി സംസാരിച്ചപ്പോൾ അദ്ദേഹം തന്റെ പരിഭവം പങ്കുവെച്ചതായി ട്രംപ് വെളിപ്പെടുത്തി. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഈ [&Read More
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസിൽ ഇന്ന് കോടതിയിൽ നടക്കേണ്ടിയിരുന്ന വിചാരണാ നടപടികൾ അവസാന നിമിഷം റദ്ദാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് നാടകീയമായ മാറ്റിവെക്കൽ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജെറുസലേമിന് പകരം തെൽ അവീവ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് വിചാരണ നിശ്ചയിച്ചിരുന്നത്. ഇറാനുമായുള്ള യുദ്ധം കാരണം രണ്ട് മാസമായി വിചാരണ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുമുൻപും ഗസ്സ യുദ്ധത്തിനിടയിലും കഴിഞ്ഞ വർഷം ഇറാനെതിരെ നടത്തിയ 12 ദിന യുദ്ധത്തിനിടയിലുമെല്ലാം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി [&Read More
തെൽ അവീവ്: ഇറാൻ യുദ്ധത്തിന്റെ തുടക്കം മുതൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. നിലവിൽ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഇതാദ്യമായാണ് ഔദ്യോഗികതലത്തിൽ തന്നെ വിശദീകരണം വരുന്നത്. തനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിരുന്നുവെന്നും എന്നാൽ അത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചു മാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി. 2024 ഡിസംബറിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അർബുദത്തിന്റെ [&Read More
അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, തന്റെ മൊഴി രേഖപ്പെടുത്തുന്നത് വീണ്ടും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ജറുസലേം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. Read More
നെതന്യാഹു സർക്കാരിന്റെ നയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനുമെതിരെ തെൽ അവീവിലെ ഹബിമ സ്‌ക്വയറിൽ ശനിയാഴ്ച രാത്രി വൻ പ്രതിഷേധം.Read More
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത വിവാദവും ഗൂഢാലോചന സിദ്ധാന്തങ്ങളും പുകയുന്നു. വീഡിയോയിൽ നെതന്യാഹുവിന്റെ കൈകളിൽ ആറ് വിരലുകൾ ഉണ്ടെന്നും, ഇത് അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്നുമുള്ള അവകാശവാദമാണ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് പടരുന്നത്. ഇറാൻ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും അത് മറച്ചുവെക്കാനാണ് ഇസ്രയേൽ എഐ വീഡിയോ പുറത്തുവിട്ടതെന്നുമാണ് പ്രചാരണം. എക്സിലെ പ്രമുഖ ജിയോപൊളിറ്റിക്സ് നിരീക്ഷക ഹാൻഡിലുകളിൽ പങ്കുവെച്ച പോസ്റ്റാണ് പുതിയ [&Read More
ബെർലിൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയൺ’ ജർമനിയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബെർലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം പാർക്ക് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഫ്ലൈറ്റ് റഡാർ സംവിധാനങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് ആണ് വാർത്ത പുറത്തുവിട്ടത്. ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനം ഇസ്രയേലിന് പുറത്തേക്ക് മാറ്റിയതെന്നാണ് സൂചന. സാധാരണയായി സുരക്ഷാ ഭീഷണിയുണ്ടാകുമ്പോൾ ഇത്തരം തന്ത്രപരമായ നീക്കങ്ങൾ സൈന്യം നടത്താറുണ്ട്. ഇസ്രയേലിന് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണങ്ങൾ [&Read More
ജറുസലേം: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇസ്രയേൽ നേരിട്ട ഹമാസ് ആക്രമണത്തെയും ഇന്ത്യയിലെ 26/11 മുംബൈ ഭീകരാക്രമണത്തെയും പരാമർശിച്ച പ്രധാനമന്ത്രി, ഇസ്രയേലിന്റെ വേദന ഇന്ത്യ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം രക്തവും ത്യാഗവും കൊണ്ട് എഴുതപ്പെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഹൈഫയുടെ [&Read More