20/04/2026
[fontresizer_tawhidurrahmandear_widget]

അഴിമതിക്കേസ്: വിചാരണ മാറ്റിവെക്കാൻ വീണ്ടും അപേക്ഷിച്ച് നെതന്യാഹു

 അഴിമതിക്കേസ്: വിചാരണ മാറ്റിവെക്കാൻ വീണ്ടും അപേക്ഷിച്ച് നെതന്യാഹു

ജറുസലേം: അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, തന്റെ മൊഴി രേഖപ്പെടുത്തുന്നത് വീണ്ടും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ജറുസലേം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. ഗസ്സ, ലബനാൻ, ഇറാൻ എന്നിവിടങ്ങളിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഉത്തരവാദിത്തങ്ങളും നയതന്ത്രപരമായ തിരക്കുകളും കാരണമാണ് വിചാരണ നടപടികളിൽ ഇളവ് തേടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കി. 2019ൽ ഫയൽ ചെയ്ത കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന മൂന്ന് വ്യത്യസ്ത കേസുകളിലാണ് നെതന്യാഹു നിലവിൽ വിചാരണ നേരിടുന്നത്.

2020ൽ വിചാരണ ആരംഭിച്ചത് മുതൽ കോവിഡ് ലോക്ക്ഡൗൺ, ആരോഗ്യപ്രശ്‌നങ്ങൾ, യുദ്ധസാഹചര്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി നിരവധി തവണ നെതന്യാഹു നടപടികൾ നീട്ടിവെക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ നിർത്തിവെച്ച വിചാരണ 2024 ഡിസംബറിൽ പുനരാരംഭിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ പലപ്പോഴും തടസ്സപ്പെട്ടു.

ഏറ്റവും ഒടുവിലായി 2026 ഏപ്രിൽ പത്തിനും പത്തൊൻപതിനും ഇറാൻ സംഘർഷം മുൻനിർത്തി രണ്ടാഴ്ചത്തെ സമയം കൂടി അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ഈ ആഴ്ചയിലെ നടപടികൾ ഒഴിവാക്കാൻ പ്രോസിക്യൂഷൻ സമ്മതിച്ചിട്ടുണ്ടെങ്കിലും, വരും ആഴ്ചകളിൽ മൊഴി നൽകുന്ന കാര്യത്തിൽ കോടതി ഉടൻ തീരുമാനമെടുക്കും. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

Also read: