ദുരിതാശ്വാസ ക്യാംപിൽ ആസ്റ്റർ വോളന്റിയേഴ്‌സ് ആരോഗ്യ പരിശോധന സംഘടിപ്പിച്ചു
കോഴിക്കോട്: ദുരിതബാധിതർക്കായി പടിഞ്ഞാറ്റുമുറി ജി.യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ആസ്റ്റർ വോളന്റിയേഴ്‌സിന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടന്നു(Aster Medical Camp in relief camp). ക്യാമ്പിൽ എത്തിയ ആളുകൾക്ക് ആവശ്യമായ മെഡിക്കൽ പരിശോധനകളും മരുന്ന് വിതരണവും നടത്തി.
ആസ്റ്റർ മിംസ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ രോഗികൾക്ക് പ്രാഥമിക പരിശോധനകൾ നടത്തി. ആവശ്യമായ ചികിത്സയും മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്യാമ്പ് പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
ക്യാമ്പിൽ താമസിക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളവും ക്ലീനിങ് സാമഗ്രികളും വിതരണം ചെയ്തു. ദുരിതബാധിതരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരുടെ പക്കൽ നിന്നുള്ള സേവനം സമൂഹത്തിന് വലിയ ആശ്വാസമായി.
ആസ്റ്റർ വോളന്റിയേഴ്‌സിന്റെ പ്രവർത്തനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകയായി മാറിയതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.
ആസ്റ്റർ വോളന്റിയർമാരായ മുഹമ്മദ് തസ്‌നീം, അനിൽ കുമാർ, ഡോ. നിയാസ്, വിനീത, അബ്ദുൽ നിസാർ, വാർഡ് മെംബർ നീതു, ഡിവൈഎഫ്‌ഐ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ക്യാംപിൽ പങ്കെടുത്തു.