05/09/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിനെതിരായ ബഹിഷ്‌കരണത്തിന് പിന്തുണയുമായി ജൂത സംഘടനകൾ; വംശഹത്യക്ക് നേരെ ഇനിയും മൗനം പാലിക്കാനാകില്ലെന്ന് പ്രഖ്യാപനം

 ഇസ്രയേലിനെതിരായ ബഹിഷ്‌കരണത്തിന് പിന്തുണയുമായി ജൂത സംഘടനകൾ; വംശഹത്യക്ക് നേരെ ഇനിയും മൗനം പാലിക്കാനാകില്ലെന്ന് പ്രഖ്യാപനം

തെൽ അവീവ്: ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തുന്ന സൈനിക അധിനിവേശങ്ങൾക്കും കൂട്ടക്കുരുതികൾക്കുമെതിരെ രംഗത്തെത്തി ലോകമെമ്പാടുമുള്ള പ്രമുഖ ജൂത സംഘടനകൾ. ഫലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ അധിനിവേശ നയങ്ങളിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ബഹിഷ്‌കരണ പ്രസ്ഥാനത്തിന് (ബി.ഡി.എസ്) ഈ സംഘടനകൾ പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനെട്ടോളം ജൂത കൂട്ടായ്മകൾ ചേർന്ന് പുറത്തിറക്കിയ തുറന്ന കത്തിലാണ് ഇസ്രയേലിനെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ജൂതന്മാരുടെ പേരിൽ നടക്കുന്ന വംശഹത്യകൾക്കും അധിനിവേശങ്ങൾക്കും മുന്നിൽ ഇനിയും മൗനം പാലിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും, വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും കത്തിൽ പറയുന്നു. ഫലസ്തീൻ ജനത നേരിടുന്ന കൂട്ട കുടിയൊഴിപ്പിക്കലും ഉപരോധവും അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ കടുത്ത ധാർമിക സമ്മർദം ചെലുത്തേണ്ടതുണ്ട്. ഒരു ജനത പൂർണ്ണമായി ഇല്ലാതാക്കപ്പെടുമ്പോൾ പഴയ രാഷ്ട്രീയ ഭിന്നതകളും അതിർവരമ്പുകളും നിലനിർത്തുന്നത് ശരിയല്ല. അതിനാൽ ഫലസ്തീനികളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇസ്രയേലിനെതിരെ സാമ്പത്തിക, സാംസ്‌കാരിക, അക്കാദമിക് ബഹിഷ്‌കരണങ്ങൾ നടത്തുന്നത് തികച്ചും ന്യായമായ അഹിംസാത്മക മാർഗമാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

എല്ലാ രാഷ്ട്രീയ നിലപാടുകളോടും പൂർണ്ണമായി യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും, ധാർമികമായി ഒന്നുചേർന്ന് പ്രവർത്തിക്കാനും ബി.ഡി.എസിനെ പിന്തുണയ്ക്കാനും സമയമായെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇസ്രയേലുമായുള്ള യൂറോപ്യൻ യൂണിയൻ്റെ സഹകരണ കരാറുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നയതന്ത്ര നടപടികൾ ആഗോള ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അമേരിക്കയിലെ ജൂവിഷ് വോയ്‌സ് ഫോർ പീസ്, യൂറോപ്യൻ ജ്യൂസ് ഫോർ ഫലസ്‌തീൻ, ഗ്ലോബൽ ജ്യൂസ് ഫോർ ഫലസ്തീൻ, ബ്രിട്ടനിലെ ജ്യൂയിഷ് നെറ്റ് വർക്ക് ഫോർ ഫലസ്തീൻ തുടങ്ങിയ പ്രമുഖ സംഘടനകൾക്ക് പുറമെ നെതർലൻഡ്‌സ്, ജർമനി, ഓസ്ട്രിയ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ കൂട്ടായ്മകളും ഈ സംയുക്ത പ്രസ്താവനയുടെ ഭാഗമായിട്ടുണ്ട്.

Also read: