02/09/2026
[fontresizer_tawhidurrahmandear_widget]

72 മണിക്കൂറിനുള്ളിൽ വീണ്ടും വൻ പ്രളയം? ദുരന്തത്തിനിടയിൽ നേപ്പാൾ അതിർത്തിയിൽ കൃത്രിമ തടാകം രൂപപ്പെട്ടു; ഏതു സമയവും തകരുമെന്ന് ചൈന

 72 മണിക്കൂറിനുള്ളിൽ വീണ്ടും വൻ പ്രളയം? ദുരന്തത്തിനിടയിൽ നേപ്പാൾ അതിർത്തിയിൽ കൃത്രിമ തടാകം രൂപപ്പെട്ടു; ഏതു സമയവും തകരുമെന്ന് ചൈന

കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ നേപ്പാൾ-ചൈന അതിർത്തി പ്രദേശങ്ങളിൽ വീണ്ടും പ്രളയഭീതി. അതിർത്തിക്ക് സമീപം ലെൻഡെ നദിയിൽ പുതിയ തടസ്സ തടാകം രൂപപ്പെട്ടതായും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇത് തകർന്ന് വീണ്ടും ശക്തമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ചൈനയുടെ ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ചോച്ചൻ ഖോല, പുരെപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്താണ് 0.11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തടാകം രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ 2 ദശലക്ഷം ഘനമീറ്റർ ജലമുള്ള തടാകത്തിലേക്ക് അടുത്ത ദിവസങ്ങളിൽ 3 ദശലക്ഷം ഘനമീറ്റർ വെള്ളം കൂടി ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തടാകം തകർന്നാൽ താഴന്ന പ്രദേശങ്ങളിൽ വൻ ദുരന്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ നേപ്പാൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (NDRRMA) നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം റസുവ ജില്ലയിലുണ്ടായ പ്രളയത്തിന് കാരണം നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ ഐസ്-റോക്ക് ഹിമപാതവും മണ്ണിടിച്ചിലുമാണെന്ന് അന്താരാഷ്ട്ര ഏജൻസിയായ ICIMOD നടത്തിയ ഉപഗ്രഹ ചിത്ര വിശകലനത്തിൽ വ്യക്തമായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ലെൻഡെ നദി തടസ്സപ്പെടുകയും പിന്നീട് ഇത് പൊട്ടിയൊഴുകി മിനിറ്റുകൾക്കുള്ളിൽ ജലനിരപ്പ് 7 മുതൽ 9 മീറ്റർ വരെ ഉയരുകയുമായിരുന്നു. പുതിയ തടസ്സ തടാകം കൂടി ഭീഷണിയിലായതോടെ തീരപ്രദേശങ്ങളിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Also read: