‘സഹായമല്ല വേണ്ടത്’; ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍
കാഠ്മണ്ഡു: ആയിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത മിന്നൽ പ്രളയത്തിന് പിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാരായ ചൈന, യു.എസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറന്തള്ളുന്ന ഈ രാജ്യങ്ങൾക്ക് ദുരന്തത്തിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനൽ പറയുന്നത്. ‘ഇതൊരു ദാനമല്ല, മറിച്ച് നിയമപരവും ധാർമ്മികവുമായ ബാധ്യതയാണ്. ഞങ്ങളുടെ നയതന്ത്ര സമീപനം ഇനിമുതൽ ‘സഹായം’ ആവശ്യപ്പെടുന്നതിൽ നിന്ന് [&Read More