04/09/2026
[fontresizer_tawhidurrahmandear_widget]

തൃശൂരിൽ ലഹരിക്കടിമയായ മകൻ പിതാവിനെ വെട്ടിക്കൊന്നു

 തൃശൂരിൽ ലഹരിക്കടിമയായ മകൻ പിതാവിനെ വെട്ടിക്കൊന്നു

തൃശൂർ: തൃശൂർ തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൊയക്കാവ് സ്വദേശി വേലിയത്ത് കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലഹരിക്കടിമയായ മകൻ പ്രജിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി മടങ്ങുകയായിരുന്ന കുമാരനെ പുറകിലൂടെയെത്തിയ പ്രജിഷ് വെട്ടുക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. പ്രതി പ്രജിഷ് ലഹരിവസ്തുക്കൾക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.

Also read: