തൃശൂർ: തൃശൂർ തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൊയക്കാവ് സ്വദേശി വേലിയത്ത് കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലഹരിക്കടിമയായ മകൻ പ്രജിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി മടങ്ങുകയായിരുന്ന കുമാരനെ പുറകിലൂടെയെത്തിയ പ്രജിഷ് വെട്ടുക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. പ്രതി പ്രജിഷ് ലഹരിവസ്തുക്കൾക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.Read More
Tags :Father Killed by Son
ലഖ്‌നൗ: ലഖ്‌നൗവിൽ പിതാവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ 21കാരനായ മകൻ അറസ്റ്റിൽ. ഫാർമസ്യൂട്ടിക്കൽ, മദ്യ വ്യാപാര മേഖലകളിൽ ബിസിനസ് നടത്തിയിരുന്ന മാനവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് വെടിവെച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിക്കാനും പ്രതി ശ്രമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മാനവേന്ദ്ര സിങ്ങിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ വീപ്പയ്ക്കുള്ളിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് അക്ഷതിനെ പോലീസ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. [&Read More