‘അയ്യങ്കാളി ഒരു ജനതയുടെ ആവേശം; കേരളമുള്ള കാലം വരെ അദേഹത്തിന്റെ സമരങ്ങൾ ഓർത്തുവെക്കപ്പെടും- മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളി ഒരു ജനതയുടെ ആവേശമാണെന്നും ജീവൻ പണയപ്പെടുത്തിയാണ് അദ്ദേഹം പോരാട്ടങ്ങൾ നയിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രസ്താവിച്ചു. എവിടെയൊക്കെ അനീതി ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കേരളമുള്ള കാലത്തോളം അയ്യങ്കാളിയുടെ സമരങ്ങൾ ജനമനസ്സുകളിൽ ഓർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ പട്ടികജാതി ഫണ്ട് വെട്ടിക്കുറച്ചപ്പോൾ പ്രതിഷേധമുയർത്തിയത് തങ്ങളാണെന്നും, അധികാരത്തിൽ വന്ന ശേഷം ഇ-ഗ്രാന്റ് പൂർണമായി വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ദലിത് ക്രൈസ്തവർക്ക് സംവരണം ഏർപ്പെടുത്തുന്ന വിഷയത്തിൽ സർക്കാർ പഠനം നടത്തുമെന്നും അവരെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സിഎസ്ഡിഎസിന് പ്രഖ്യാപിച്ച കോളേജ് യാഥാർത്ഥ്യമാക്കുമെന്നും ഉമ്മൻ ചാണ്ടിയോടുള്ള പ്രതിബദ്ധത ഈ സർക്കാർ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.