22/10/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ചവിട്ടിപ്പിടിച്ചതാ, സി.ഐയോട് പറയേണ്ട, അവൻ ചാവുന്നെങ്കിൽ ചാവട്ടെ..’; പൊലീസുകാരുടെ ശബ്ദരേഖ പുറത്തുവിട്ട് മാതാവ്, വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം

 ‘ഞാൻ ചവിട്ടിപ്പിടിച്ചതാ, സി.ഐയോട് പറയേണ്ട, അവൻ ചാവുന്നെങ്കിൽ ചാവട്ടെ..’; പൊലീസുകാരുടെ ശബ്ദരേഖ പുറത്തുവിട്ട് മാതാവ്, വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം

തൃശൂർ: പുതുക്കാട് പൊലീസിന്റെ മർദനത്തിനിരയായ യുവാവിന്റെ കുടുംബം പൊലീസുകാർക്കെതിരായ നിർണായക ശബ്ദരേഖ പുറത്തുവിട്ടു. ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മർദനത്തിനിരയായ അമലിന്റെ മാതാവ് പ്രസന്ന ആവശ്യപ്പെട്ടു. അമലിന്റെ മൊബൈൽ ഫോണിൽ അബദ്ധത്തിൽ റെക്കോർഡായ പൊലീസുകാരുടെ സംഭാഷണമാണ് പുറത്തുവന്നത്.

‘ഞാൻ ചവിട്ടിപ്പിടിച്ചതാ, സി.ഐയോട് പറയേണ്ട, അവൻ ചാവുന്നെങ്കിൽ ചാവട്ടെ’ എന്ന് പൊലീസുകാർ പരസ്പരം പറയുന്നതും, വെള്ളത്തിലേക്ക് വണ്ടിയിട്ട കാര്യം രഹസ്യമാക്കി വെക്കാൻ സംസാരിക്കുന്നതും ശബ്ദരേഖയിലുണ്ട്. തട്ടുകടയിലെ അടിപിടി ആരോപിച്ച് വീട്ടിലെത്തി അമലിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത ശേഷമാണ് പൊലീസ് യുവാക്കളെ പിന്തുടർന്ന് ജീപ്പ് ഇടിച്ചു വീഴ്ത്തിയതെന്ന് മാതാവ് ആരോപിക്കുന്നു. തങ്ങളുടെ മക്കളെയടക്കം മനപ്പൂർവം കൊലപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

എന്നാൽ, ക്രിമിനൽ സംഘത്തെ പിടികൂടുന്നതിനിടെ ജീപ്പ് ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. ജൂലൈ 19-നായിരുന്നു സംഭവം. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വരന്തരപ്പിള്ളി സ്വദേശി അഭിഷേകിനെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ലെന്നും പരാതിയുണ്ട്.

മാതാവിന്റെ പരാതിയെ തുടർന്ന് എസ്ഐ സി.എം മഹേഷ്, സിപിഒമാരായ എം.യു ഫൈസൽ, ഇ.സി യദു കൃഷ്ണൻ, പി.ഡി നവീൻ കുമാർ എന്നിവരെ തൃശൂർ ഡിഐജി ടി. നാരായണൻ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ വരന്തരപ്പിള്ളി പൊലീസ് തയ്യാറാകുന്നില്ലെന്നും അമലിന്റെ കുടുംബം ആരോപിക്കുന്നു.

Also read: