20/10/2026
[fontresizer_tawhidurrahmandear_widget]

‘പൊക്കം കുറഞ്ഞ ആളുകളെ അലങ്കാരവസ്‌തുക്കളാക്കി’: അമ്മു-നിമ്മു കാർണിവലിനെതിരെ വിമർശനം; മറുപടിയുമായി അഹാന

 ‘പൊക്കം കുറഞ്ഞ ആളുകളെ അലങ്കാരവസ്‌തുക്കളാക്കി’: അമ്മു-നിമ്മു കാർണിവലിനെതിരെ വിമർശനം; മറുപടിയുമായി അഹാന

വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച അമ്മു-നിമ്മു കാർണിവൽ പ്രി-വെഡ്‌ഡിങ് ആഘോഷവുമായി ബന്ധപ്പെട്ട് നടി അഹാന കൃഷ്ണയ്ക്കെതിരെ വിമർശനം. ചടങ്ങിൽ പൊക്കം കുറഞ്ഞ (ഡ്വാർഫിസമുള്ള) മനുഷ്യരെ കൗതുകമുള്ള സൗന്ദര്യവസ്‌തുക്കളായും കോമാളികളായും ഉപയോഗിച്ചെന്നാണ് ഒരു വിഭാഗം ആളുകൾ ഉന്നയിക്കുന്ന ആരോപണം. ഇവരെ വിനോദത്തിനായി അലങ്കാര വസ്തുക്കളാക്കി മാറ്റിയെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വന്ന ഇത്തരമൊരു കമന്റിന് അഹാന കൃഷ്ണ വിശദീകരണവുമായി രംഗത്തെത്തി. പ്രൊഫഷണൽ കലാകാരന്മാരെ ഒരു ഏജൻസി വഴിയാണ് ബുക്ക് ചെയ്തതെന്നും, ഉയരമോ ലിംഗഭേദമോ ശരീരപ്രകൃതിയോ നോക്കിയല്ല ഇവരെ ആവശ്യപ്പെട്ടതെന്നും നടി വ്യക്തമാക്കി. ചടങ്ങിൽ കലാകാരന്മാരായി തന്നെയാണ് അവർ പങ്കെടുത്തതെന്നും, അവിടെ എത്തിയതിൽ അവർ സന്തോഷവാന്മാരായിരുന്നുവെന്നും അഹാന കുറിച്ചു. കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോൾ വിമർശനം ഉന്നയിക്കുന്നവരാണ് യഥാർത്ഥത്തിൽ ഒബ്ജെക്ടിഫിക്കേഷൻ നടത്തുന്നതെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ അഹാനയെ പിന്തുണച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണിതെന്നും, മറ്റ് തൊഴിലിടങ്ങളിൽ മാറ്റിനിർത്തൽ അനുഭവിക്കുന്നവരുടെ ഉപജീവന മാർഗ്ഗം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു. ചെയ്യുന്ന ജോലിയിൽ വിവേചനം അനുഭവിക്കാത്തിടത്തോളം കാലം അവരുടെ തൊഴിലവസരങ്ങൾ മുടക്കരുതെന്നും, വിവേചനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അതിനെതിരെയാണ് ശബ്ദമുയർത്തേണ്ടതെന്നും അനുകൂലിക്കുന്നവർ വാദിക്കുന്നു.

Also read: