27/09/2026
[fontresizer_tawhidurrahmandear_widget]

അഹാനയും നിമിഷ് രവിയും വിവാഹിതരായി

 അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും പ്രമുഖ ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. അഹാന തന്നെയാണ് വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

“എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മമിത്രം, ആശ്വാസം പകരുന്ന കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ- ഒപ്പം ഇപ്പോഴെന്റെ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ താളത്തിലും മിടിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം. ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി നമുക്ക് മുന്നോട്ട് പോകാം,” എന്ന് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചു.

ദീർഘനാളുകളായി പത്ത് വർഷത്തെ അടുത്ത സൗഹൃദമുള്ള ഇരുവരുടെയും പ്രണയവും സോഷ്യൽ മീഡിയ പോസ്റ്റുകളും വലിയ ചർച്ചയായിരുന്നു. സെപ്റ്റംബർ 13-ന് കോവളത്ത് വെച്ച് ഇരുവരും വിവാഹിതരാകുന്നുവെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്ത കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Also read: