24/10/2026
[fontresizer_tawhidurrahmandear_widget]

സമരപ്പന്തൽ പൊളിച്ചുനീക്കി: ജാമിയ മിലിയയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷം

 സമരപ്പന്തൽ പൊളിച്ചുനീക്കി: ജാമിയ മിലിയയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷം

ന്യൂഡൽഹി: ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. വിദ്യാർഥികൾ കെട്ടിയുയർത്തിയ സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ ബലമായി പൊളിച്ചുനീക്കിയതാണ് ക്യാമ്പസിനുള്ളിൽ സംഘർഷത്തിന് കാരണമായത്.

2006-ൽ നിർത്തിവെച്ച വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 16 മുതലാണ് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നേരത്തേയും സമരപ്പന്തൽ പൊളിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടന്നിരുന്നു.

യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് സെക്യൂരിറ്റി ജീവനക്കാർ പന്തൽ പൊളിച്ചുമാറ്റിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ക്യാമ്പസിലെ ലൈറ്റുകൾ അണച്ച ശേഷം പന്തലിലുണ്ടായിരുന്ന വിദ്യാർഥികളെ സുരക്ഷാ ജീവനക്കാർ മർദിക്കുകയും, തുടർന്ന് വലിച്ചിഴച്ച് ഗേറ്റിന് പുറത്തെത്തിച്ച് പോലീസിന് കൈമാറുകയും ചെയ്തതായി ഗുരുതര ആരോപണമുണ്ട്.

Also read: