ഇസ്രയേലിന്റെ ദോഹ ആക്രമണം: യുഎസുമായി പുതിയ പ്രതിരോധ കരാർ; ഇനി ആക്രമണമുണ്ടാകില്ലെന്ന് ട്രംപ് വീണ്ടും …
ദോഹ ∙ ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ യുഎസുമായി പുതുക്കിയ പ്രതിരോധ കരാർ ഒപ്പിടാനൊരുങ്ങുന്നു. കരാർ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഖത്തറിനെ ഇസ്രയേൽ ഇനി ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ വിളിച്ച ട്രംപ് വീണ്ടും ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നു.