‘ബ്ലൂ ടൈഡ്സ്’ രാജ്യാന്തര കോൺക്ലേവ് കോവളത്ത് 18,19 തീയതികളിൽ
തിരുവനന്തപുരം ∙ സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ കേരളവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്ന രാജ്യാന്തര കോൺക്ലേവ് ‘ബ്ലൂ ടൈഡ്സ്’ 18,19 തീയതികളിൽ കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കും. യൂറോപ്യൻ യൂണിയന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 17 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.