01/04/2026
[fontresizer_tawhidurrahmandear_widget]

നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

 നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമ-സീരിയൽ രംഗത്തെ പ്രമുഖരെ അണിനിരത്തി ട്വൻ്റി-20 സ്ഥാനാർഥി പട്ടിക തയ്യാറായി. പ്രശസ്ത നടിമാരായ വീണാ നായർ, അഞ്ജലി നായർ എന്നിവർ പാർട്ടി സ്ഥാനാർഥികളായി ജനവിധി തേടും. അതേസമയം, പാർട്ടി സംസ്ഥാന അധ്യക്ഷൻ സാബു എം ജേക്കബ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് അറിയിച്ചു.

ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നാണ് നടിയും നർത്തകിയുമായ വീണാ നായർ മത്സരിക്കുക. സാമൂഹിക പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പിന്തുണ ആവശ്യമാണെന്നും അതിനായി ട്വൻ്റി-20 ആണ് ഏറ്റവും അനുയോജ്യമെന്നും വീണ പ്രതികരിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ മത്സരിക്കുന്നത്. തൃപ്പൂണിത്തുറയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഒപ്പമുണ്ടാകുമെന്ന് അഞ്ജലി വ്യക്തമാക്കി. പ്രമുഖ താരങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ഊർജ്ജമാകുമെന്നാണ് ട്വൻ്റി-20യുടെ കണക്കുകൂട്ടൽ.

Also read: