18/04/2026
[fontresizer_tawhidurrahmandear_widget]

‘എല്ലാം കോവിഡ് വാക്‌സിൻ കാരണം’; ഷെയ്ൻ വോണിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി മകൻ രംഗത്ത്

 ‘എല്ലാം കോവിഡ് വാക്‌സിൻ കാരണം’; ഷെയ്ൻ വോണിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി മകൻ രംഗത്ത്

മെൽബൺ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന് നാല് വർഷങ്ങൾക്ക് ശേഷം, മരണകാരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകൻ ജാക്‌സൺ വോൺ രംഗത്ത്. വോണിന്റെ മരണത്തിന് പിന്നിൽ കോവിഡ് വാക്‌സിനേഷന് പങ്കുണ്ടെന്നാണ് ജാക്‌സൺ ആരോപിക്കുന്നത്. ‘2 വേൾഡ്സ് കൊളൈഡ്’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

2022-ൽ തായ്‌ലൻഡിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നാണ് 52-കാരനായ ഷെയ്ൻ വോൺ അന്തരിച്ചത്. അച്ഛന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാമെങ്കിലും, വാക്സിൻ അത് വഷളാക്കി ഉപരിതലത്തിലേക്ക് കൊണ്ടുവന്നുവെന്ന് താൻ വിശ്വസിക്കുന്നതായി ജാക്സൺ പറഞ്ഞു. ജോലിയുടെ ഭാഗമായുള്ള സമ്മർദ്ദം മൂലം താൽപ്പര്യമില്ലാതിരുന്നിട്ടും പിതാവ് മൂന്നോ നാലോ ഡോസ് വാക്സിൻ എടുക്കാൻ നിർബന്ധിതനായെന്നും അദ്ദേഹം വെളിപ്പെടുത്തി.

“മരണവാർത്ത കേട്ട ഉടനെ ഞാൻ സർക്കാരിനെയും വാക്‌സിനെയുമാണ് കുറ്റപ്പെടുത്തിയത്. അനുസ്മരണ ചടങ്ങിൽ ഇത് പരസ്യമായി പറയാൻ ആഗ്രഹിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഭയന്ന് അന്ന് വേണ്ടെന്ന് വെച്ചു,” ജാക്‌സൺ പറഞ്ഞു.

മരിക്കുന്ന സമയത്ത് വോൺ ശാരീരികമായും മാനസികമായും മികച്ച നിലയിലായിരുന്നുവെന്നും ജാക്സൺ ഓർത്തെടുത്തു. പുകവലിക്കുന്ന ശീലമുണ്ടായിരുന്നെങ്കിലും അതിനേക്കാൾ മോശം ശീലങ്ങളുള്ളവർ ദീർഘകാലം ജീവിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ പിതാവിന്റെ മരണം സ്വാഭാവികമായി അംഗീകരിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: