11/06/2026
[fontresizer_tawhidurrahmandear_widget]

കാശ് കിട്ടില്ല, പകരം ‘കട്ടിങ്’ കിട്ടും; എസ്‌ബി‌ഐ എ‌ടി‌എമ്മിനുള്ളിൽ ബാർബർ ഷോപ്പ്

 കാശ് കിട്ടില്ല, പകരം ‘കട്ടിങ്’ കിട്ടും;   എസ്‌ബി‌ഐ എ‌ടി‌എമ്മിനുള്ളിൽ ബാർബർ ഷോപ്പ്

പട്‌ന: പണം പിൻവലിക്കാൻ എടിഎം കിയോസ്‌കിലേക്ക് കയറിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. എടിഎം മെഷീന് പകരം അവിടെ പ്രവർത്തിക്കുന്നത് ഒരു മുഴുസമയ ഹെയർ സലൂൺ. ബിഹാർ തലസ്ഥാനമായ പട്‌നയിലെ ദാനാപൂർ പ്രദേശത്തുനിന്നുള്ള വിചിത്രമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പുറത്തുനിന്ന് നോക്കിയാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ബോർഡും ഗ്ലാസ് പ്രവേശന കവാടവുമുള്ള ഒരു സാധാരണ എടിഎം കൗണ്ടറാണെന്ന് തോന്നും. എന്നാൽ അകത്തെത്തിയാൽ ചിത്രം മാറും. ഉപഭോക്താക്കൾ പണം പിൻവലിക്കുന്നതിന് പകരം മുടി മുറിക്കുന്നതിനും താടി ട്രിം ചെയ്യുന്നതിനുമുള്ള തിരക്കിലാണിവിടെ. പണം പിൻവലിക്കാനെത്തിയ പലരും അകത്തെ കാഴ്ച കണ്ട് അമ്പരന്നു നിൽക്കുന്നതും വീഡിയോയിൽ കാണാം.

റിപ്പോർട്ടുകൾ പ്രകാരം, മുമ്പ് ഈ സ്ഥലത്ത് എസ്‌ബി‌ഐയുടെ എടിഎം പ്രവർത്തിച്ചിരുന്നു. എടിഎം മാറ്റിയതിന് പിന്നാലെ ഈ സ്ഥലം വാടകയ്ക്ക് നൽകുകയായിരുന്നു. എന്നാൽ ബാങ്കിന്റെ പഴയ സൈൻബോർഡോ എടിഎം കൗണ്ടറിന്റെ പ്രത്യേകമായ ഘടനയോ മാറ്റാൻ ഉടമസ്ഥർ തയ്യാറായില്ല. ഇതാണ് സ്ഥലത്തെത്തിയവരെ ആശയക്കുഴപ്പത്തിലാക്കിയത്.

സോഷ്യൽ മീഡിയയിൽ “മറ്റൊരു ബീഹാർ വിസ്മയം” എന്ന പേരിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. “ഇത് ബിഹാറിൽ മാത്രമേ സംഭവിക്കൂ, പുറത്ത് എസ്‌ബി‌ഐ ബോർഡ് ഉണ്ടെങ്കിലും അകത്ത് പണമില്ല, പകരം കത്രികയും ചീപ്പുമാണുള്ളത്” എന്ന് കുറിച്ചുകൊണ്ടാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നത്.

Also read: