12/06/2026
[fontresizer_tawhidurrahmandear_widget]

‘അമേരിക്ക റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു പിന്നീട് അതിന്റെ പേരിൽ അധിക നികുതി ചുമത്തി’; എസ്. ജയശങ്കർ

 ‘അമേരിക്ക റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു പിന്നീട് അതിന്റെ പേരിൽ അധിക നികുതി ചുമത്തി’; എസ്. ജയശങ്കർ

ഹെൽസിങ്കി: അമേരിക്കയ്ക്ക് എതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഫിൻലാൻഡിൽ നടന്ന ‘കുൽതാരന്ത ടോക്‌സ്’ പാനൽ ചർച്ചയിലാണ് യുഎസിന്റെ ഇരട്ടത്താപ്പിനെ അദ്ദേഹം തുറന്ന് കാട്ടിയത്. 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ വലിയ പ്രതിസന്ധിയുണ്ടായപ്പോൾ ഇന്ത്യയോട് റഷ്യൻ എണ്ണ വാങ്ങാൻ ആവശ്യപ്പെട്ടത് അമേരിക്ക തന്നെയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ പിന്നീട് ഇതിന്റെ പേരിൽ ഇന്ത്യക്ക് മേൽ അധിക നികുതി ചുമത്തുകയും തൊട്ടടുത്ത വർഷം തന്നെ ഉപരോധങ്ങൾ വീണ്ടും നീക്കുകയും ചെയ്തു. ഇത് അമേരിക്കയുടെ നിലപാടില്ലായ്മയാണെന്ന് അദ്ദേഹം പരിഹസിച്ചു.

തങ്ങൾക്ക് താല്പര്യമുള്ളപ്പോൾ ഒരു നിലപാടും അല്ലാത്തപ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്നതിൽ യാതൊരുവിധ വലിയ തത്ത്വങ്ങളും അടങ്ങിയിട്ടില്ലെന്നും, ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ നാമെല്ലാം മുതിർന്ന മനുഷ്യരാണെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ പരമ്പരാഗത എണ്ണ വിതരണക്കാരായ മിഡിലീസ്റ്റിൽ നിന്നുള്ള എണ്ണ മുഴുവൻ യൂറോപ്യൻ രാജ്യങ്ങൾ വാങ്ങി കൂട്ടിയ സാഹചര്യത്തിലാണ് വിലയും ലഭ്യതയും കണക്കിലെടുത്ത് ഇന്ത്യക്ക് റഷ്യയെ ആശ്രയിക്കേണ്ടി വന്നത്. സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇന്ത്യ മുന്നോട്ട് പോകൂ എന്നും പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം ലാഭത്തിനായി നിലപാടുകൾ മാറ്റുമ്പോൾ അതിൽ വലിയ ധാർമ്മികതയൊന്നും അവകാശപ്പെടാനില്ലെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

Also read: