21/06/2026
[fontresizer_tawhidurrahmandear_widget]

അപകടത്തിൽ യുവതിയുടെ വസ്ത്രം പൂർണമായി കീറി; ഉടുമുണ്ടഴിച്ച് നൽകി യുവാവ്

 അപകടത്തിൽ യുവതിയുടെ വസ്ത്രം പൂർണമായി കീറി; ഉടുമുണ്ടഴിച്ച് നൽകി യുവാവ്

തൃപ്പൂണിത്തുറ: റോഡപകടത്തിൽപ്പെട്ട് വസ്ത്രം പൂർണമായി കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നൽകി ചായവിൽപ്പനക്കാരൻ മാതൃകയായി. കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ എം.ആർ ഷാജിയാണ് അപകടത്തിൽപ്പെട്ട യുവതിയുടെ രക്ഷകനായത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലായിരുന്നു സംഭവം.

സൈക്കിളിൽ കടകളിൽ ചായ നൽകാനെത്തിയതായിരുന്നു ഷാജി. ഇതിനിടെ നിയന്ത്രണം വിട്ട പ്രൈവറ്റ് ബസിന്റെ മുൻചക്രത്തിനടിയിലേക്ക് യുവതി വീഴുകയായിരുന്നു. ബസ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെത്തുടർന്ന് യുവതിയുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബസ് പിന്നോട്ട് നീക്കിയാണ് ഇവരെ രക്ഷപെടുത്തിയത്.

യുവതിയെ എഴുന്നേൽപ്പിച്ച ഉടൻ തന്നെ ഷാജി താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകുകയായിരുന്നു. പിന്നീട് സമീപത്തെ കടയിൽ നിന്നാണ് ഇദ്ദേഹം മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരിക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also read: