22/07/2026
[fontresizer_tawhidurrahmandear_widget]

‘ഭക്ഷണവും മരുന്നുമില്ല, ഇന്ത്യ സഹായിക്കണം’; അഭ്യര്‍ഥനയുമായി പാക് അധീന കശ്മീരിലെ നേതാവ്

 ‘ഭക്ഷണവും മരുന്നുമില്ല, ഇന്ത്യ സഹായിക്കണം’; അഭ്യര്‍ഥനയുമായി പാക് അധീന കശ്മീരിലെ നേതാവ്

ഇസ്‌ലാമാബാദ്: പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും സാമ്പത്തിക ഉപരോധവും രൂക്ഷമായതോടെ, മാനുഷിക പരിഗണന നല്‍കി ഇന്ത്യ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പാക് അധീന കശ്മീരിലെ പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് സര്‍ദാര്‍ അമന്‍ ഖാനാണ് ഈ ആവശ്യമുന്നയിച്ചത്. റാവലക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ റാലിയില്‍ അദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മേഖലയില്‍ ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വലിയ ക്ഷാമമാണെന്ന് സര്‍ദാര്‍ അമന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണ രേഖ വഴിയുള്ള ഗതാഗതത്തിനായി ഇന്ത്യ പൂഞ്ച്, ദോഡ മേഖലകള്‍ തുറന്നുനല്‍കണമെന്നും, സാഹചര്യം കൂടുതല്‍ ദുഷ്‌കരമായാല്‍ ജനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മാറാന്‍ അനുവാദം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പാക് അധീന കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവിടെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. പാക് സര്‍ക്കാരിന്റെ അവഗണനയ്ക്കും സാമ്പത്തിക ചൂഷണത്തിനുമെതിരെ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ദീര്‍ഘകാലത്തെ വിയോജിപ്പാണ് നിലവില്‍ വലിയ പ്രതിഷേധമായി മാറിയിരിക്കുന്നത്.

Also read: