05/09/2026
[fontresizer_tawhidurrahmandear_widget]

‘മകനേ, ആ ബൂട്ടുകൾ അഴിച്ചുവെക്കരുത്’; വിരമിക്കൽ പ്രഖ്യാപിച്ച നെയ്‌മറോട് വൈകാരികമായി അപേക്ഷിച്ച് അച്ഛൻ

 ‘മകനേ, ആ ബൂട്ടുകൾ അഴിച്ചുവെക്കരുത്’; വിരമിക്കൽ പ്രഖ്യാപിച്ച നെയ്‌മറോട് വൈകാരികമായി അപേക്ഷിച്ച് അച്ഛൻ

ന്യൂയോർക്ക്: 2026-ലെ ലോകകപ്പ് തോൽവിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ബ്രസീലിയൻ ഇതിഹാസം നെയ്‌മറോട് കളി നിർത്തരുതെന്ന് അപേക്ഷിച്ച് പിതാവ് നെയ്മർ പായ്. മകനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അച്ഛൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാവുകയാണ്.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന നോർവേയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് 34-കാരനായ നെയ്‌മർ ദേശീയ ജഴ്‌സി അഴിച്ചുവെക്കാൻ തീരുമാനിച്ചത്. തന്റെ അന്താരാഷ്ട്ര കരിയർ ഇവിടെ അവസാനിക്കുന്നു എന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. എന്നാൽ ഇതിന് പിന്നാലെയാണ് മകന് പിന്തുണയുമായി പിതാവെത്തിയത്. തന്റെ മകന് ഫുട്ബോളിൽ നിന്ന് ഇനിയുമേറെ നേട്ടങ്ങൾ കൊയ്യാനുണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഫുട്ബോളിനോടുള്ള തന്റെ അഭിനിവേശം ഒട്ടും കുറഞ്ഞിട്ടില്ലെന്നും, മകൻ ഇനിയും പച്ചപ്പുൽമൈതാനത്ത് തുടരണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ എന്റെ മകനോട് അപേക്ഷിക്കുകയാണ്, ദയവായി ഫുട്ബോൾ കളി നിർത്തരുത് എന്നാണ് അദ്ദേഹം കുറിച്ചത്.

ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും, പിതാവിൻ്റെ ഈ അഭ്യർത്ഥന മാനിച്ച് നെയ്‌മർ ക്ലബ്ബ് ഫുട്ബോളിലെങ്കിലും സജീവമായി തുടരുമെന്ന വലിയ പ്രതീക്ഷയാണ് ഇത് ആരാധകർക്ക് നൽകുന്നത്. ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ എന്ന ചരിത്രനേട്ടവുമായാണ് നെയ്മർ കളം വിടുന്നത്. ബ്രസീലിയൻ ഫുട്ബോളിനെ ഒരു പതിറ്റാണ്ടിലേറെക്കാലം മുന്നിൽ നിന്ന് നയിച്ച അദ്ദേഹം 130 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ ഏറ്റവും ദുഷ്‌കരമായ ഈ വൈകാരിക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പിതാവ് നൽകുന്ന ഈ വലിയ പിന്തുണ നെയ്‌മറിനും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ആരാധകർക്കും വലിയ ആശ്വാസമാണ് പകരുന്നത്.

Also read: