22/07/2026
[fontresizer_tawhidurrahmandear_widget]

കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം സ്ഥിരീകരിച്ച് മുഖ്യമന്ത്രി; 7 പേരെ കാണാനില്ല

 കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം സ്ഥിരീകരിച്ച് മുഖ്യമന്ത്രി; 7 പേരെ കാണാനില്ല

കൽപറ്റ: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ ഏഴ് പേരെ കാണാതായതായും ഏഴു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു. മണ്ണ് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായത്. കരാർ കമ്പനി മന്ത്രിയുടെയും കളക്ടറുടെയും നിർദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരുൾപ്പെടെ ആറുപേരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കള്ളാടിയിൽ തുരങ്കപാത പ്രവൃത്തിയുമായി തൽക്കാലം മുന്നോട്ടു പോകരുതെന്ന് നിർദേശിച്ചിരുന്നതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പ്രതികരിച്ചു. സാധ്യമായ എല്ലാ സുരക്ഷാ സേനകളെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള രണ്ട് എൻഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു.

അതേസമയം, അപകടത്തിന് പിന്നാലെ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: