22/07/2026
[fontresizer_tawhidurrahmandear_widget]

യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം; ഫ്ളിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ

 യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം; ഫ്ളിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരു: പാഴ്‌സൽ നൽകാനായെത്തി യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത ഫ്ളിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ അറസ്റ്റിൽ. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി. പാഴ്‌സലുമായി എത്തിയ ഇയാൾ വാഷ്റൂം ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെടുകയും, യുവതി മറുപടി നൽകുന്നതിന് മുൻപ് തന്നെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അപരിചിതരെ വീട്ടിനുള്ളിൽ പ്രവേശിപ്പിക്കാറില്ലെന്ന് യുവതി ആവർത്തിച്ച് പറഞ്ഞിട്ടും പ്രതി അത് വകവെക്കാതെ അകത്തേക്ക് കടക്കുകയായിരുന്നു. അനുവാദമില്ലാതെ ഇയാൾ ബാത്ത്റൂമിലേക്ക് പോയതോടെ, ഭയം തോന്നിയ യുവതി സുരക്ഷാ മുൻകരുതലെന്ന നിലയിൽ മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി. തുടർന്ന് വാഷ്റൂമിൽ നിന്നിറങ്ങി വന്ന പ്രതി യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. സ്വന്തം വീട്ടിൽപ്പോലും തനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്നും സംഭവം വലിയ ഞെട്ടലുണ്ടാക്കിയെന്നും യുവതി പറഞ്ഞു. താൻ ഭയപ്പെട്ടത് തന്നെയാണ് സംഭവിച്ചതെന്നും അവർ വ്യക്തമാക്കി.

സംഭവത്തിൽ ശക്തമായ അപലപിച്ച ഫ്ളിപ്കാർട്ട് യുവതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പരാതി ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഈ ഡെലിവറി പാർട്ണറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി വ്യക്തമാക്കി. മാരത്തഹള്ളി പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി നിയമനടപടികൾ ആരംഭിച്ചതായും വൈറ്റ്ഫീൽഡ് ഡിസിപി അറിയിച്ചു.

Also read: