21/07/2026
[fontresizer_tawhidurrahmandear_widget]

കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയർ ഇന്ത്യ

 കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയർ ഇന്ത്യ

ആഗോളതലത്തിൽ കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ ‘സിറിയത്തിന്റെ’ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എയർ ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ എയർ ഇന്ത്യ സർവീസ് നടത്തിയ 15,135 വിമാനങ്ങളിൽ 86.85 ശതമാനവും കൃത്യസമയത്ത് ലാൻഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടുകയും ചെയ്തു. 99.7 ശതമാനമാണ് കമ്പനിയുടെ സർവീസ് കംപ്ലീഷൻ ഫാക്ടർ.

മികച്ച നെറ്റ്‌വർക്ക് ഏകോപനവും പ്രവർത്തന മികവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിലവിൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ‘ഹബ് ആൻഡ് സ്പോക്ക്’ മാതൃകയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

ഫ്ലീറ്റ് നവീകരണത്തിന്റെ ഭാഗമായി 600 പുതിയ എയർബസ്, ബോയിങ് വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് ബോയിങ് 787-9 വിമാനങ്ങൾ സർവീസിന്റെ ഭാഗമാക്കി. 2026-ഓടെ കൂടുതൽ ബോയിങ് 787-9, എയർബസ് A3501000 വിമാനങ്ങൾ കൂടി എത്തുന്നതോടെ വൈഡ്‌ബോഡി ഫ്ലീറ്റിന്റെ 50 ശതമാനത്തിലധികം വിമാനങ്ങളിലും അത്യാധുനിക ഇന്റീരിയർ ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Also read: