‘സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പെരുമാറേണ്ടത് ഇങ്ങനെയാണോ?’; വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയയും
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയും തെരുവിലിറങ്ങി പോരാടുന്ന വിദ്യാർഥികളുടെ സമരത്തിന് പിന്തുണയുമായി നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ബലപ്രയോഗവും അതിക്രമങ്ങളും ചൂണ്ടിക്കാട്ടി ജനാധിപത്യ രാജ്യത്ത് സ്വന്തം പൗരന്മാരോ് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് അവർ ചോദിച്ചു.
പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പോലീസ് ക്രൂരമായി കൈയേറ്റം ചെയ്യുന്നതും വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. ന്യായമായ അവകാശങ്ങൾക്കും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയ്ക്കും വേണ്ടി ശബ്ദമുയർത്തുന്ന യുവതലമുറയെ അടിച്ചമർത്തുന്ന സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് അവർ വ്യക്തമാക്കി.
വിൽ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജിൽ പങ്കുവെച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച് കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിച്ചത്.