കൊച്ചി മെട്രോയിൽ സ്ഥിര നിയമനം; പ്രതിമാസം 1.80 ലക്ഷം വരെ ശമ്പളം, വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
കൊച്ചി മെട്രോയിൽ അവസരങ്ങൾ: ₹1.80 ലക്ഷം വരെ ശമ്പളത്തിൽ സ്ഥിര നിയമനം;
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വിവിധ സ്ഥിരം തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് (HR), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്), ലാൻഡ് അക്വിസിഷൻ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ആവശ്യമായ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികകളും ഒഴിവുകളും:
മാനേജർ (ഫിനാൻസ്) – 1 ഒഴിവ്
എക്സിക്യൂട്ടീവ് (HR) – 1 ഒഴിവ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR) – 1 ഒഴിവ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്) – 1 ഒഴിവ്
ലാൻഡ് അക്വിസിഷൻ ഓഫീസർ – 1 ഒഴിവ്
(ആകെ 5 ഒഴിവുകൾ)
പ്രായപരിധി:
മാനേജർ (ഫിനാൻസ്): 40 വയസ്സ്
എക്സിക്യൂട്ടീവ് (HR): 32 വയസ്സ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR): 30 വയസ്സ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്): 30 വയസ്സ്
ലാൻഡ് അക്വിസിഷൻ ഓഫീസർ: 62 വയസ്സ്
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും
മാനേജർ (ഫിനാൻസ്): കുറഞ്ഞത് 60% മാർക്കോടെ CA/CMA (ICWAI) അല്ലെങ്കിൽ ഫുൾടൈം MBA (Finance) / തത്തുല്യ യോഗ്യത. ഒപ്പം 7 വർഷത്തെ പ്രവൃത്തിപരിചയം.
എക്സിക്യൂട്ടീവ് / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR): 60% മാർക്കോടെ ഫുൾടൈം MBA (HR) അല്ലെങ്കിൽ തത്തുല്യ യോഗ്യത. നിയമബിരുദമുള്ളവർക്ക് മുൻഗണന നൽകും. HR/Personnel Management/Industrial Relations മേഖലയിൽ 2-3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്): CA/CMA അല്ലെങ്കിൽ ഫുൾടൈം MBA (Finance) യോഗ്യതയും 4 വർഷത്തെ പ്രവൃത്തിപരിചയവും.
ലാൻഡ് അക്വിസിഷൻ ഓഫീസർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പള വിവരങ്ങൾ
മാനേജർ (ഫിനാൻസ്): ₹60,000 – ₹1,80,000
എക്സിക്യൂട്ടീവ് (HR): ₹40,000 – ₹1,40,000
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR): ₹30,000 – ₹1,20,000
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്): ₹30,000 – ₹1,20,000
ലാൻഡ് അക്വിസിഷൻ ഓഫീസർ: ₹90,000 (പ്രതിമാസം)
തിരഞ്ഞെടുപ്പ് രീതി
ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്ത് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടപ്പിലാക്കുക.