04/09/2026
[fontresizer_tawhidurrahmandear_widget]

‘മകളുടെ വിവാഹത്തിന് കരുതിയത് ഒരു കിലോ സ്വർണം; നടി ഇപ്പോൾ റിലേഷൻഷിപ്പിൽ’- ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് ആലപ്പി അഷ്റഫ്

 ‘മകളുടെ വിവാഹത്തിന് കരുതിയത് ഒരു കിലോ സ്വർണം; നടി ഇപ്പോൾ റിലേഷൻഷിപ്പിൽ’- ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് ആലപ്പി അഷ്റഫ്

നടി ഐശ്വര്യ ലക്ഷ്മിയുടെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന മകളെ ഡോക്ടറാക്കാനും ഡോക്ടറെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുമായിരുന്നു ഗവൺമെന്റ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ആഗ്രഹം. വിവാഹ ആവശ്യത്തിനായി ഒരു കിലോ സ്വർണം വരെ അവർ കരുതിയിരുന്നു. എന്നാൽ എംബിബിഎസിന് ശേഷം മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും കടന്നുവന്ന താരത്തിന്റെ തീരുമാനം മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

സിനിമയിൽ നിന്ന് കോടികൾ സമ്പാദിച്ചിട്ടും മാതാപിതാക്കൾ മകളിൽ നിന്ന് ഒരു ചില്ലിക്കാശുപോലും കൈപ്പറ്റിയിട്ടില്ല. ആദ്യകാല ചിത്രങ്ങളിലെ ഇന്റിമേറ്റ് സീനുകളും ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്ന സമയത്തെ ആശങ്കകളും കാരണം മാതാപിതാക്കൾ ഏറെനാൾ താരത്തോട് മിണ്ടാതിരുന്നിട്ടുണ്ട്. മാതാപിതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും വ്യക്തിജീവിതത്തിലെ ആശയക്കുഴപ്പങ്ങളും കാരണം മാനസിക സമ്മർദ്ദത്തിലായ ഐശ്വര്യ, വീട്ടുകാരെ അറിയിക്കാതെ തെറാപ്പി ചികിത്സ തേടുകയായിരുന്നു.

തെറാപ്പിയിലൂടെ തന്റെ ചിന്തകളിൽ വലിയ മാറ്റങ്ങൾ വന്നതായി താരം വ്യക്തമാക്കുന്നു. മുൻപ് വിവാഹം വേണ്ടെന്ന നിലപാടിലായിരുന്ന ഐശ്വര്യ, ഇപ്പോൾ ആ തീരുമാനം മാറ്റിയിരിക്കുകയാണ്. ഒരു കുടുംബജീവിതത്തേക്കാൾ അമ്മയാകുക എന്ന ആഗ്രഹമാണ് ഇതിന് കാരണം. ഒരു ചിത്രത്തിൽ കുട്ടിയുടെ അമ്മയായി അഭിനയിച്ചതാണ് തന്നിൽ ഈ ആഗ്രഹം വളർത്തിയത്. നിലവിൽ താനൊരു റിലേഷൻഷിപ്പിലാണെന്നും എന്നാൽ പങ്കാളിയുടെ വിവരങ്ങൾ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ലെന്നും താരം വെളിപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ നിന്നുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും നിയന്ത്രണങ്ങളും കാരണമാണ് അക്കൗണ്ടുകൾ ക്ലോസ് ചെയ്തതെന്നും ഐശ്വര്യ വ്യക്തമാക്കുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ ശക്തമായി എതിർത്ത താരം, ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് തന്റെ അവകാശമാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ വലിയ ജനപ്രീതി നേടാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Also read: